അപൂർവരോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
Mail This Article
×
പോത്താനിക്കാട്∙ അപൂർവരോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പോത്താനിക്കാട് നർക്കിക്കുടിയിൽ ബിനു ജോൺ (36) ആണ് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ടൈൽസ് വിരിക്കുന്ന ജോലിയായിരുന്നു. 50 ലക്ഷം രൂപയാണ് ചികിത്സാ ചെലവ് കണക്കാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വർഗീസ് ചെയർമാനായും വാർഡംഗം എ.എം. സാബു കൺവീനറായും സഹായനിധി രൂപീകരിച്ചു. യൂണിയൻ ബാങ്ക്, പോത്താനിക്കാട് ശാഖ, അക്കൗണ്ട് നമ്പർ: 423002010023979, ഐഎഫ്എസ്‌സി കോഡ്: UBIN0542300. ഫോൺ: 94475 79169.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.