ഇരുവൃക്കകളും തകരാറിൽ; കനിവു തേടി ഒരു കുടുംബം
Mail This Article
മാവേലിക്കര ∙ ഇരുവൃക്കകളും തകരാറിലായ കുടുംബനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. തെക്കേക്കര മുള്ളിക്കുളങ്ങര ചെമ്പരത്തി പുത്തൻവീട്ടിൽ രാജനാണു വൃക്കകൾ തകരാറിലായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സമ്പാദ്യം മുഴുവൻ ചികിത്സകൾക്കു ചെലവഴിച്ചു. ഇപ്പോൾ ബന്ധുക്കളുടെയും അയൽവാസികളുകളുടെയും കാരുണ്യത്തിലാണു വീട്ടിലെ നിത്യച്ചെലവുകൾ പോലും നടക്കുന്നത്.
ഭാര്യ ശ്രീദേവി കിഡ്നി നൽകാൻ തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കായി 20 ലക്ഷം രൂപയോളം ആവശ്യമാണ്. ചികിത്സ ചെലവിനുള്ള പണം സമാഹരിക്കാനായി മുള്ളിക്കുളങ്ങരയിലെ ജനങ്ങളുടെ കൂട്ടായ്മ മുന്നിട്ടിറങ്ങി ഫെഡറൽ ബാങ്ക് പുന്നമൂട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 17230100094113, ഐഎഫ്എസ് കോഡ്: FDRL 0001723. 9048418275, 9497529388 (ഗൂഗിൾ പേ നമ്പർ)