സഹായിക്കാമോ, ഈ കുരുന്നുകളെ; ജന്മനാ സംസാരശേഷിയില്ലാത്ത കുട്ടികൾ ചികിത്സാ സഹായം തേടുന്നു
Mail This Article
പാലാ∙ ജന്മനാ സംസാരശേഷിയില്ലാത്ത രോഗബാധിതരായ കുരുന്നുകൾ ചികിത്സാ സഹായം തേടുന്നു. കരൂർ കുടക്കച്ചിറ കുത്തോടിയിൽ അഗ്രീഷ്യസിന്റെ മക്കളായ ആൻമരിയ (6), കൃപാമരിയ (5) എന്നിവരാണു സഹായം തേടുന്നത്. കൃപാ മരിയയ്ക്ക് ജന്മനാ കുറുനാവും അണ്ണാക്കുമില്ല. 2021ൽ നാട്ടുകാരുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയിരുന്നു. സ്പീച്ച് തെറപ്പി ഉൾപ്പെടെയുള്ള തുടർചികിത്സ ആവശ്യമാണ്. എങ്കിലേ സംസാരശേഷി ലഭിക്കുകയുള്ളൂ. ഇതിനിടെയാണ് ആൻമരിയയ്ക്കു ചികിത്സയ്ക്കിടെ 2 കുറുനാവ് കണ്ടെത്തിയത്. ഹൃദ്രോഗികൂടിയാണ് ആൻമരിയ. സംസാര ശേഷി തിരിച്ചുകിട്ടാൻ ആൻമരിയക്ക് മേജർ ശസ്ത്രക്രിയ ആവശ്യമാണ്. എന്നാൽ ഭീമമായ തുക കണ്ടെത്താനാവാതെ വിഷമാവസ്ഥയിലാണു കുടുംബം.
കുട്ടികളുടെ പിതാവ് അഗ്രീഷ്യസ് 2017ൽ വാഹനാപകടത്തിൽ പരുക്കേറ്റ് നട്ടെല്ല് തകർന്നു കിടപ്പിലാണ്. അഗ്രീഷ്യസിനു ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്. അഗ്രീഷ്യസിന്റെ പിതാവ് ഗർ വാസീസിന്റെയും ഭാര്യ ആനിയമ്മയുടെയും സംരക്ഷണയിലാണ് കുട്ടികളും അഗ്രീഷ്യസും കഴിയുന്നത്. കുട്ടികളുടെ മാതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. 26നു ആണു ആൻമരിയയ്ക്കു ശസ്ത്രക്രിയ നിർദേശിച്ചിരിക്കുന്നത്. പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് നിർധന കുടുംബം. ഇതിനായി ആനിയമ്മ ഗർവാസീസിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ State Bank of India, Valavoor branch
∙ A/C No: 67137920254
∙ IFSC SBIN0070539
∙ Ph: 8086887615