ADVERTISEMENT

അരിമ്പൂർ ∙ 20 വയസ്സു മാത്രമുള്ള രവീണയ്ക്കു ജീവൻ നിലനിർത്താൻ ആഴ്ചയിൽ നാലു ഡയാലിസിസുകൾ ചെയ്യണം. ഉടൻ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ടേക്കാക്കാം. ഇരുവൃക്കകളും തകരാറിലായി ദീർഘനാളായി ചികിത്സയിലാണ് രവീണ. കോഴിക്കോട് മുക്കം കെഎംസിടി ആശുപത്രിയിലാണ് രവീണയുടെ ചികിത്സ. രവീണയുടെ അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു. അമ്മ വത്സല വീട്ടുപണിക്കു പോയാണു കുടുംബം പോറ്റുന്നത്. പ്ലസ്ടുവിനു പഠിക്കുകയായിരുന്ന സഹോദരന്റെ പഠനം സാമ്പത്തിക ബുദ്ധിമുട്ടു മൂലം മുടങ്ങി.  

 

അതിനിടയിൽ മകൾ രോഗബാധിതയായി. രണ്ടു സെന്റ് ഭൂമിയിൽ ഏതു നിമിഷവും നിലംപതിക്കാവുന്ന വീട്ടിലാണിവരുടെ താമസം. ഇതു വരെ നാട്ടുകാരുടെ സഹായത്താലാണ് ചികിത്സ മുന്നോട്ടുപോയത്. എന്നാൽ ശസ്ത്രക്രിയക്കു ആവശ്യമായ 25 ലക്ഷം രൂപ സമാഹരിക്കണമെങ്കിൽ ഇനിയും സുമനസ്സുകൾ സഹായിക്കണം. അരിമ്പൂർ സ്വദേശിയാണു രവീണ. ജനപ്രതിനിധികൾ രക്ഷാധികാരികളായി ചികിത്സാ ധനസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. 

 

ബാങ്ക് : സൗത്ത് ഇന്ത്യൻ ബാങ്ക്

ശാഖ : എറവ്

അക്കൗണ്ട് പേര് : രവീണ രാജൻ

അക്കൗണ്ട് നമ്പർ: 5556053000179265

ഐഎഫ്എസ് സി : SBL0000437 

ഗൂഗിൾ പേ നമ്പർ : 7356984245

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com