അമൃതയുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപ വേണം: സുമനസുകൾ കനിയണം
Mail This Article
തൃശൂർ∙ എളവള്ളി ഗവ. ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അമൃത. ജന്മനാ ഹൃദയസംബന്ധമായ രോഗമുള്ള അമൃതയ്ക്ക് ഇനിനോടകം 3 ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. ഇപ്പോൾ അടിയന്തിരമായി ഒരു ശസ്ത്രക്രിയ കൂടി നിർദേശിച്ചിരിക്കുകയാണ് കൊച്ചി അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർ. 25 ലക്ഷം രൂപയോളമാണ് ഇതിന് വേണ്ടിവരുന്ന ചെലവ്.
ജനിച്ചപ്പോൾ മുതൽ പല പ്രാവശ്യമായി നടത്തിയ ശസ്ത്രക്രിയകൾക്കും സ്ഥിരമായി കഴിക്കുന്ന മരുന്നുകൾക്കുമായി വലിയൊരു തുക ഇതുവരെ ചെലവായിട്ടുണ്ട്. വാഹനാപകടത്തിൽ പരിക്കേറ്റ അച്ഛൻ ദിനേശ് ബാബു ചികിത്സയിലാണ്. അമ്മ അനിതയ്ക്കു തയ്യൽ ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഇത്ര വലിയ തുക കണ്ടെത്താൻ കഴിയാത്തതുകൊണ്ട് മാത്രമാണ് അമൃതയുടെ ഓപ്പറേഷൻ നീണ്ടുപോകുന്നത്.
എത്രയും വേഗം തുക കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ് കുടുംബം. അമൃതയുടെ സഹപാഠികളും അധ്യാപക– രക്ഷാകർതൃസമിതിയും സ്കൂളിലെ നാഷണൽ സർവീസ് സ്കീമും ഒപ്പമുണ്ട്. ഓരോരുത്തരും അവരവർക്ക് സാധിക്കുന്ന തുക, അത് എത്ര ചെറുതാണെങ്കിൽപ്പോലും താഴെക്കാണുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്കോ ഗൂഗിൾപേ അക്കൗണ്ടിലേയ്ക്കോ നല്കി ഈ വലിയ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
അക്കൗണ്ട് നമ്പർ : 67313629324(ദിനേശ് ബാബു & അനിത)
SBI ഗുരുവായൂർ ശാഖ (കിഴക്കേനട)
IFSC : SBIN 0070257
ഗൂഗിൾപേ : 9961539941(ആദിത്യ ദിനേശ്)
മൊബൈൽ നമ്പർ : 9656228579