സുമനസ്സുകളുടെ കരുണ തേടി ആദർശ്
Mail This Article
കോട്ടയം ∙ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ. ആദർശിന്റെ ചിരി മാഞ്ഞിട്ടു 15 വർഷങ്ങൾ. എസ്എച്ച് മൗണ്ട് ശ്രീനിലയം എലിസബത്തിന്റെ മകൻ ആദർശ് (17) ന്റെ ജീവിതമാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം ദുരിതക്കയത്തിലായത്. രണ്ടാം വയസിൽ പനി ബാധിച്ച് ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ച ആദർശിനു മരുന്ന് മാറി കുത്തിവയ്ക്കുകയായിരുന്നു. കളിച്ചു ചിരിച്ചും നടന്ന രണ്ട് വയസുകാരന്റെ ജീവിതം പിന്നീട് കിടക്കയിലായി. മാറി നൽകിയ മരുന്നിന്റെ പ്രതിഫലനം ആദ്യം കാലുകളെ ബാധിച്ചു. രണ്ടു കാലുകളും പൂർണമായും ബലഹീനമായി വളഞ്ഞു. വൃക്കയ്ക്കും തകരാർ സംഭവിച്ചു.
കുഞ്ഞിന്റെ രോഗം മാറാനുള്ള ഓട്ടത്തിനിടയിൽ കേസു നൽകാനോ നഷ്ടപരിഹാരം വാങ്ങാനോ സമയം കിട്ടിയില്ല. ഇപ്പോൾ ആദർശിന് 17 വയസായി. വൃക്കയിൽ ബാധിച്ച രോഗം നാളുകൾ കഴിയുന്തോറും വളഷാവുകയാണ്. കുട്ടി പലപ്പോഴും അബോധാവസ്ഥയിലാണ്. ഇടയ്ക്കിടെയുണ്ടാകുന്ന ഫിക്സ് കാരണം കടുത്ത ശരീരവേദനയാണ്. ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യും. അമ്മ എലിസബത്താണു മകന്റെ വേദനയിൽ കൂടെയുള്ളത്. സ്വന്തമായി വീടില്ലാത്ത ഇവർ. സഹോദരി മേരിയുടെ വാടക വീട്ടിലാണ് കഴിയുന്നത്.ഹോംനഴ്സായ മേരിയുടെ ഭർത്താവ് ഒരു വർഷം മുൻപ് രോഗം ബാധിച്ചു മരിച്ചു.
മേരിയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ആദർശിന്റെ ചികിത്സയുൾപ്പടെ നടത്തുന്നത്. ഒരു മാസം ചികിത്സയ്ക്കായി 20000 രൂപയോളം ചെലവ് വരും. ആംബുലൻസിൽ മാത്രമേ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടു പോകാൻ കഴിയൂ. പണമില്ലാത്തതിനാൽ പലപ്പോഴും ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ്. വൃക്ക സംബന്ധമായി ഉടനെ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്‌ടർ നിർദേശിച്ചിരിക്കുന്നത്. സുമനസുകളുടെ കരുണ തേടുകയാണ് ആദർശും അമ്മ എലിസബത്തും.
വിലാസം
എലിസബത്ത് രാജു
ശ്രീനിലയം എസ്എച്ച് മൗണ്ട് പിഒ കോട്ടയം
ബാങ്ക് അക്കൗണ്ട്
എസ്ബിഐ കോട്ടയം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ : 38976453959
ഐഎഫ്എസ്‌എസി കോഡ് : SBIN0001891
ഗൂഗിൾ പേ നമ്പർ : 8075432852
ഫോൺ : 8075432852