ADVERTISEMENT

കോട്ടയം∙ ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസിന് വിധേയനാകുന്ന ഗൃഹനാഥൻ സഹായം തേടുന്നു. കോട്ടയം പാറമ്പുഴ തെക്കേടത്തുപറമ്പിൽ സതീശൻ മൻലയിലാണ് (58)  ചികിത്സയിലുള്ളത്. ഇതിനു പുറമേ പ്രമേഹത്തെ തുടർന്ന് രണ്ടു കണ്ണിന്റെയും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ടിബി, ഹൃദ്രോഗം എന്നിവയ്ക്കും ചികിത്സയിലാണ്.

മുംബൈയിൽ  സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന സതീശനും ഭാര്യയ്ക്കും 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2022 ഓഗസ്റ്റിൽ ഇരട്ടക്കുട്ടികൾ ജനിച്ചു.  കുട്ടികൾക്കായുള്ള ചികിത്സയ്ക്ക് ജോലി ഉപേക്ഷിക്കുകയും മുഴുവൻ സമ്പാദ്യവും ചികിത്സയ്ക്കായി വിനിയോഗിക്കുകയും ചെയ്തിരുന്നു.

ഈ പി‍ഞ്ചു കുഞ്ഞുങ്ങളും ഭാര്യയും അടങ്ങിയ കുടുംബത്തിന് നിത്യവൃത്തിക്ക് മാർഗമില്ലാത്ത അവസ്ഥയാണ്.  മുന്നോട്ടുള്ള ജീവിതത്തിനും ചികിത്സയ്ക്കുമായി സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ്  ഈ കുടുംബം.

Name: Satheesan Manlyil
Bank: SBI Thiruvanchoor Branch
Account No: 67195450992
IFSC  : SBIN0070432
Ph: 9061287462, 7560822964

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com