ADVERTISEMENT

ഒരു അമ്മയുടെയും രണ്ടു പെൺമക്കളുടെയും പ്രതീക്ഷയാണ് കുമാരൻ. നല്ല രീതിയിൽ ജീവിച്ചുപോന്ന കുടുംബത്തിലേക്ക് കടുത്ത കരൾ രോഗമാണ് അപ്രതീക്ഷിതമായി വില്ലനായത്. കരൾ മാറ്റിവച്ചാൽ മാത്രമേ ആരോഗ്യം തിരിച്ചുപിടിക്കാൻ കഴിയൂ. ചെറിയ ജോലികൾ ചെയ്താണ് നിർധന കുടുംബാംഗമായ തിരുവനന്തപുരം കുടപ്പനക്കുന്ന് ചെട്ടിവിളാകം അക്കരവിള വീട്ടിലെ ബി. കുമാരൻ (52) കുടുംബം പുലർത്തിയിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായതിനാൽ മികച്ച വിദ്യാഭ്യാസം നേടാനോ ജോലി നേടാനോ കഴിഞ്ഞില്ല. കുടുംബ വിഹിതമായുള്ള ചെറിയ വീടിന്റെ ഒരു ഭാഗത്താണ് സഹോദരങ്ങൾക്കൊപ്പം കുമാരന്റെ കുടുംബം കഴിയുന്നത്. സ്വന്തമായി വീടില്ല. ഭാര്യയ്ക്ക് ജോലിയില്ല. ഒരു പെൺകുട്ടി കോളജിലും ഒരാൾ സ്കൂളിലുമാണ് പഠിക്കുന്നത്. 

കേരള സർക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’യിൽ വളരെ നേരത്തെ തന്നെ ബുക്ക് ചെയ്തതിനാൽ സീനിയോരിറ്റി അനുസരിച്ച് അടുത്തു തന്നെ കുമാരന് ഊഴമെത്തും. എന്നാൽ, ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രിയിൽ 25 ലക്ഷം രൂപയാണ് കരൾ മാറ്റിവയ്ക്കാൻ നൽകേണ്ടത്. ആ തുക സംഘടിപ്പിക്കാൻ കഴിയാതെ കുമാരനും കുടുംബവും വിഷമിക്കുന്നു. നല്ല മനുഷ്യരുടെ സഹായം തേടി ഫെഡറൽ ബാങ്കിന്റെ തിരുവനന്തപുരം പേരൂർക്കട ശാഖയിൽ 14160100077714 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. 

അക്കൗണ്ട് നമ്പർ 14160100077714

IFSC കോഡ്  FDRL 0001416. 

ഫോൺ: 9847601795.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com