ADVERTISEMENT

കോട്ടയം ∙ മൂത്ത മകനും ഭർത്താവും വേർപിരിഞ്ഞതിന്റെ ദുഃഖത്തിൽ നിന്നും കരേറുന്നതിനുമുൻപേ ഇളയ മകന്റെ ചികിത്സക്കായി പണം ഉണ്ടാക്കാൻ കഴിയാതെ വിഷമിക്കുകയാണ് വാകാത്താനം താന്നിക്കുന്നേൽ ജിനി ഏബ്രഹാം. ജന്മനാ തലയ്ക്ക് വളർച്ച കൂടുതലും ബുദ്ധിമാന്ദ്യവും 100 ശതമാനം ഓട്ടിസവുമുള്ള മകൻ ഗീവർഗീസ് ഏബ്രഹാമിന് (18) ഇടക്കിടെ അപസ്മാരവും ഉണ്ടാകാറുണ്ട്. സംസാരിക്കാൻ കഴിയാത്ത ഗീവർഗീസിന് എല്ലാ കാര്യങ്ങളും ചെയ്തു നൽകണം. ഇതിനാൽ ജിനി എപ്പോഴും കൂടെ വേണം. കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിലാണ് ഗീവർഗീസിന്റെ ചികിത്സ.

2020ൽ 23ാം വയസ്സിലാണ് ശാരീരീക മാനസിക വൈകല്യങ്ങളുണ്ടായിരുന്ന മൂത്തമകൻ മരിച്ചത്. 2022ൽ ഹൃദയാഘാതം മൂലം ഭർത്താവ് ഏബ്രഹാം ടി.ഒ.യും മരിച്ചു. ഇപ്പോൾ പ്രായമായ അമ്മയും ജിനിയോട് ഒപ്പമുണ്ട്. അസുഖങ്ങളുള്ളതിനാലും മകന്റെ പരിചരണത്തിനായി എപ്പോഴും കൂടെയുണ്ടാകേണ്ടതിനാലും ജിനിക്ക് ജോലിക്കു പോകാൻ കഴിയുന്നില്ല. മകനെ തനിച്ചാക്കി പോകുന്നതും അപകടമാണ്. സുമനസ്സുകളുടെ സഹായത്താലാണ് ഇത്രയും നാൾ കുടുംബം മുന്നോട്ട് പോയിരുന്നത്. ചികിത്സാ ചെലവുകൾക്കും മരുന്നുകൾക്കും പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് ജിനി. 

ഫോൺ: 8086942450

Account Number: 0469053000005545

IFSC: SIBL0000469

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com