ADVERTISEMENT

ചീനിക്കുഴി ∙ കാൻസർ രോഗം ബാധിച്ചു ചികിൽസയിലാണ്‌ പതിനഞ്ചുകാരനായ അർജുൻ. അർജുന്  ഇനിയും ജീവിക്കണം. അതിന്‌ നല്ല ചികിത്സ കിട്ടണം. ചീനിക്കുഴി കാവനാക്കുന്നേൽ ശശിയുടെയും ബിന്ദുവിന്റെയും മകനാണ്‌ അർജുൻ. കരിമണ്ണൂർ സെന്റ്‌ ജോസഫ്‌ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്‌ വിദ്യാർഥിയാണ്‌ .എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്‌ രോഗം തുടങ്ങുന്നത്‌. മൂക്കിൽ നിന്ന്‌ രക്തം വരികയും കഴുത്തിൽ രണ്ടു മുഴ പ്രത്യക്ഷപ്പെടുകയും  കുട്ടിയുടെ ഒരുചെവിക്ക്‌ കേൾവി നഷ്ടമാവുകയും ചെയ്‌തു. ഇതിനെ തുടർന്ന്‌ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ്‌ കാൻസർ എന്ന്‌ കണ്ടെത്തുന്നത്‌ .പിന്നീട്‌ തിരുവനന്തപുരം ആർസിസിയിൽ ചികിത്സയുടെ നാളുകളായിരുന്നു. നിർധനരായ മാതാപിതാക്കൾക്ക്‌ കുട്ടിയുടെ ചികിത്സ ചിലവ്‌ താങ്ങാൻ കഴിയുമായിരുന്നില്ല.

സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ്‌ ഇതുവരെ ചികിത്സ നടത്തിയിരുന്നത്‌. രോഗം കുറച്ചൊക്കെ ഭേദവുമായി. എന്നാൽ ഇപ്പോൾ അർജുന്റെ ഇരു കക്ഷത്തിലും വീണ്ടും മുഴകൾ പ്രത്യക്ഷപ്പെട്ടു. അതോടെ ശസ്ത്രക്രിയ ഉൾപ്പെടെ നീണ്ട ചികിത്സ  ഇനിയും ആവശ്യമാണ്‌ .ഇതിനുള്ള തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ്‌ ഈ കുടുംബം. അച്ഛൻ ശശിക്ക്‌ റബർ വെട്ടാണ്‌ തൊഴിൽ. മകനെ ചികിത്സയ്ക്കു കൊണ്ടു പോകേണ്ടിവരുന്നതിനാൽ പല ദിവസങ്ങളിലും പണിക്കു പോകാൻ പോലും കഴിയില്ല. അമ്മ ബിന്ദു പൂർണമായും മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിയുന്നതിനാൽ ജോലിക്കു പോകാൻ കഴിയില്ല. അർജുനെ ഇനിയും ജീവിതത്തിലേക്കു തിരികെ കൊണ്ടു വരാൻ സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഈ കുടുംബം. മാതാവ് ബിന്ദുവിന്റെ  പേരിൽ  ഉടുമ്പന്നൂർ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ട്‌ ഉണ്ട്. 

അക്കൗണ്ട്‌ നമ്പർ: 40356101088193.

 IFSC KLGB 0040356.

 ഫോൺ: 9961838891.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com