ഇരുവൃക്കകളും തകരാറിൽ; യുവതി ചികിത്സാ സഹായം തേടുന്നു
Mail This Article
അയ്മനം ∙ ഇരുവൃക്കകളും തകരാറിലായ അയ്മനം ഒളശ്ശ 18–ാം വാർഡ് വിരുത്തിച്ചിറ വി.ആർ.ബിജുവിന്റെഭാര്യ രമ്യ ബിജു (38) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ജീവിതം തിരികെ പിടിക്കാൻ സുമനസ്സുകളിൽ നിന്നു ചികിത്സാ സഹായം തേടുന്നു. ഡ്രൈവർ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഭർത്താവ് ബിജുവിന്റെ ഏക വരുമാനത്തിലാണു നാളുകളായി മാതാവും, പിതൃസഹോദരി അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്.
16 വർഷമായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന രമ്യയുടെ ഇരു വൃക്കകളും പ്രവർത്തന രഹിതമായിട്ട് ഒരുവർഷത്തിലധികമായി. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യുന്നതിനാൽ ഫിസ്റ്റുല പ്രവർത്തനരഹിതമാവുകയും തുടർന്ന് ഫിസ്റ്റുല ആൻജിയോ പ്ലാസ്റ്റിയും ചെയ്തു.
എത്രയും വേഗം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് രമ്യയെ ചികിത്സിക്കുന്ന കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് ഇക്ബാൽ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 30 ലക്ഷം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഭീമമായ തുക കണ്ടെത്താൻ ഒരു മാർഗവും ഇല്ലാതിരുന്ന ബിജുവിനെയും കുടുംബത്തെയും സഹായിക്കാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രമ്യ ബിജു ചികിത്സ സഹായ നിധി രൂപീകരിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ ഫെഡറൽ ബാങ്ക് ഗാന്ധിനഗർ ശാഖ
∙ അക്കൗണ്ട് നമ്പർ : 10670100112760
∙ IFSC : FDRL0001067
∙ Gpay : 9645818279