ADVERTISEMENT

വണ്ടൻമേട് ∙ സൈക്കിൾ അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റു കിടപ്പിലായ സിയാഞ്ച് എന്ന പതിനേഴുകാരന് ജീവിതത്തിലേക്ക് മടങ്ങി വരാൻ സുമനസുകൾ കനിയണം. അണക്കര മാടപ്പള്ളിയിൽ എം.ജി.പ്രസാദ് - ബിന്ദു ദമ്പതികളുടെ ഇളയമകനാണ് സിയാഞ്ച്. മൂന്നു വർഷം മുമ്പാണ് സൈക്കിൾ അപകടത്തിൽ പരുക്കേറ്റത്.

2021 ഏപ്രിൽ 20ന് ആയിരുന്നു സൈക്കിൾ അപകടം. സഹോദരനൊപ്പം യാത്ര ചെയ്യവേ നിയന്ത്രണംവിട്ട സൈക്കിൾ അണക്കര - ചക്കുപള്ളം റോഡിൽ നിന്ന് ഏകദേശം 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. തെറിച്ചുവീണ സിയാഞ്ചിന്റെ തല മരത്തിൽ ഇടിച്ച് തലയോട്ടി തകർന്ന് ഗുരുതരമായി പരുക്കേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മാസങ്ങൾ നീണ്ട ചികിത്സയിലൂടെ ജീവൻ നിലനിർത്താനായി. 7 ശസ്ത്രക്രിയകളാണ് ഇതിനായി ചെയ്തത്. 

എന്നാൽ, ശരീരത്തിന്റെ ഇടതുവശത്തിന്റെ ചലനശേഷിയും ഇരുകണ്ണുകളുടെയും കാഴ്ചശക്തിയും നഷ്ടമായി. വെല്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ചികിത്സ തേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് പ്രതിസന്ധി സൃഷ്ടിച്ചു. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. നിലവിൽ എറണാകുളത്ത് വാടകയ്ക്ക് താമസിച്ച് ചികിത്സ തുടരുകയാണ്. ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമാണ്.

ഇപ്പോഴും കുട്ടി കിടപ്പിലാണ്. കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടണമെങ്കിൽ ചികിത്സ തുടരണം. ഇപ്പോൾ വെളിച്ചം വരുന്നത് മാത്രം തിരിച്ചറിയാം. തലച്ചോറിന്റെ പ്രവർത്തനം 80 ശതമാനം ശരിയായി. സംസാരശേഷിയും ഏകദേശം തിരിച്ചുകിട്ടി. ചികിത്സയ്ക്കായി മാസം 60,000 രൂപയ്ക്കു മുകളിൽ കണ്ടെത്തണം. 3 മാസം കൂടുമ്പോൾ, 50,000 രൂപ വരുന്ന കുത്തിവയ്പും എടുക്കണം. ഫിസിയോതെറാപ്പിക്കും മറ്റു ചികിത്സകളുമായി മുന്നോട്ടു പോകുമ്പോൾ ചെറിയ വ്യത്യാസം കാണുന്നുണ്ടെന്നത് ഈ കുടുംബത്തിന് ആശ്വാസം പകരുന്നു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് മുന്നോട്ടുള്ള ചികിത്സയ്ക്ക് വിലങ്ങുതടിയാകുന്നു. അഞ്ച് വർഷമെങ്കിലും തുടർച്ചയായി ചികിത്സിച്ചാലേ  ഫലമുണ്ടാകു എന്നാണ് ഡോക്ടർമാർ പറയുന്നത്. 

പ്രസാദിന്റെ പേരിൽ എസ്ബിഐ അണക്കര ശാഖയിൽ 67171198837 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ഐഎഫ്എസ്‌സി: SBIN0070784. 

ഗൂഗിൾ പേ നമ്പർ: 9947971101. 

Contact Number: 7339431101

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com