ADVERTISEMENT

മുളന്തുരുത്തി∙ വൃക്കരോഗത്തെ തുടർന്ന് ആഴ്ചയിൽ 3 തവണ ഡയാലിസ് ചെയ്യുന്ന ഇഞ്ചി മല പോളി കാർപോസ് നഗറിൽ താമസിക്കുന്ന, കുമാർ എന്ന് വിളിക്കുന്ന വിജയൻ (48) വയസ്സ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. കഴിഞ്ഞ മാസം, കയ്യിൽ ഘടിപ്പിച്ചിരുന്ന ഡയാലിസിസ് യന്ത്രത്തോട് ചേർന്നിരുന്ന ഒരു ഞരമ്പ് പൊട്ടി അദ്ദേഹം ഗുരുതര അവസ്ഥയിൽ  എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ ഡോ.വിമൽ ഐപ്പിന്റെ കീഴിൽ ചികിത്സയിൽ ആയിരുന്നു. ഒരു സർജറി നടത്തിയെങ്കിലും ഇനിയും ഒരു സർജറി കൂടി നടത്തേണ്ടതായുണ്ട്. നേരത്തെ മറ്റൊരു സ്ഥലത്തുനിന്ന് എടുത്ത ഞരമ്പ് ഗ്രാഫ്റ്റ് ചെയ്തതിനെത്തുടർന്ന് പ്ലാസ്റ്റിക് സർജറി കൂടി അവിടെ ആവശ്യമാണ്. 

ഇതിനോടകം മൂന്നുലക്ഷം രൂപയോളം കുമാറിന്റെ ചികിത്സയ്ക്കായി ചിലവായിട്ടുണ്ട്. ആ കുടുംബം ഇപ്പോൾ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കുമാറിന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ടിട്ടുണ്ടായ കടബാധ്യത ആ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ദൈനംദിന ചിലവുകൾ നടത്താൻ പോലും ആ കുടുംബം കഷ്ടപ്പെടുകയാണ്. അതുകൊണ്ട് ഈ മെയ് മാസം അഞ്ചാം തീയതി ലൂർദ് ഹോസ്പിറ്റലിൽ ഡോക്ടർ വിമല്‍ ഐപിന് കീഴിൽ ഒരു സർജറി ഉടനെ നടത്തേണ്ടതാണ്. ഇപ്പോൾ കഴുത്തിലൂടെയാണ് ഡയാലിസിസ് ചെയ്യുന്നത്. അത് വീണ്ടും കയ്യിലൂടെ ആക്കേണ്ടതുണ്ട്. പൈസ ഇല്ലാത്തത് കൊണ്ട് ഇപ്പോഴും അത് ചെയ്തിട്ടില്ല. വിജയനും കുടുംബവും സുമനസുകളുടെ സഹായം തേടുന്നു.

A/C NO: 11410100173341
FEDERAL BANK
MULANTHURUTHY BRANCH 
IFSC : FDRL0001141
GPAY NO: 9895487372
Contact Number Beena (Wife) 9895487372

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com