വൃക്കരോഗം; 24 കാരന് ജീവിതത്തിലേക്കു മടങ്ങിയെത്താൻ സുമനസ്സുകൾ കനിയണം
Mail This Article
വെള്ളൂർ ∙ വെള്ളൂർ സ്വദേശിയായ 24 കാരന് ജീവിതത്തിലേക്കു മടങ്ങിയെത്തണമെങ്കിൽ സുമനസ്സുകൾ കനിയണം. പാമ്പാടി ഗ്രാമ പഞ്ചായത്തിലെ 18–ാം വാർഡിൽ കുളത്തുംകുഴിയിൽ വീട്ടിൽ ഷാരോൺ കെ. സന്തോഷാണ് (24) ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു കഴിഞ്ഞ 6 മാസമായി ഷാരോൺ ഡയാലിസിസ് ചികിത്സ നടത്തുകയാണ്.
കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സ. കൂലിപ്പണി ചെയ്തു പിതാവ് സന്തോഷിനു ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഈ നിർധന കുടുംബത്തിന്റെ ആകെ ആശ്രയം. ആഴ്ചയിൽ 3 ദിവസം ഷാരോണിന് ഡയാലിസിസ് ചെയ്യണം. ചികിത്സയ്ക്കായി മാസം പതിനായിരം രൂപയോളം ചെലവ് വരുന്നു. ഇത് ഈ നിർധന കുടുംബത്തിനു താങ്ങാൻ കഴിയാവുന്നതിലും അധികമാണ്.
സുമനസ്സുകൾ സഹായിച്ചാൽ ഷാരോണിനു ജീവിതത്തിലേക്ക് മടങ്ങിയെത്താം. അതിനാൽ കാരുണ്യമതികളുടെ സഹായം തേടുകയാണ് ഷാരോണിന്റെ കുടുംബം. ചികിത്സാ ധനസഹായത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം സിവിൽ സ്റ്റേഷൻ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 40588369117
ഐഎഫ്എസ്‌സി : SBIN0070101
ഫോൺ : 9562687362