ADVERTISEMENT

നിറങ്ങളുടെയും വരകളുടെയും കൂട്ടുകാരന്‍ അര്‍ണവ് എസ്. കുമാര്‍ ക്യാന്‍സര്‍ ബാധിതനായതോടെ  ഒരു നാടാകെ സങ്കടത്തിലായിരിക്കുന്നു. കായംകുളത്തുള്ള കൃഷ്ണപുരം കാപ്പില്‍മേക്ക് തേവലപ്പുറം ഗവ. എല്‍പിഎസിലെ  2ാം ക്ലാസ് വിദ്യാർഥിയാണ് അര്‍ണവ്.എസ്.കുമാര്‍ (വയസ്സ് 8). അക്യൂട്ട് ലുക്കീമിയ ബാധിച്ച അര്‍ണ്ണവ് ബിലീവിയേഴ്സ് ചര്‍ച്ച് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവന്‍  തിരിച്ചുകിട്ടാന്‍ അര്‍ണ്ണവിനു മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടിയേ തീരൂ. അപൂർവം ആശുപത്രികളില്‍ മാത്രമേ ഇതിനുള്ള സാഹചര്യം ഉള്ളൂ. 60 ലക്ഷം രൂപയോളം ആവശ്യമുള്ള ഈ ശസ്ത്രക്രിയ നടത്തുവാന്‍ ഇലക്ട്രീഷനായ സനോജ് കുമാറിനും വീട്ടമ്മയായ  അജിമോള്‍ക്കും ഒരു നിവൃത്തിയുമില്ല. അർണവിന്റെ അധ്യാപകരും നാട്ടുകാരും സുമനസ്സുകളും ഒരുമിച്ചുചേര്‍ന്ന് ഈ തുക സമാഹരിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. 

മുന്‍പൊരിക്കല്‍ വന്നുപോയ ക്യാന്‍സര്‍ രണ്ടാമതും അര്‍ണ്ണവിനെ തേടി എത്തുമെന്നു രക്ഷിതാക്കള്‍ പ്രതീക്ഷിച്ചില്ല.  ആദ്യം വന്ന ബുദ്ധിമുട്ട് ആരെയും അറിയിക്കാതെ ഈ ദമ്പതികള്‍ ചികിത്സിച്ചു ഭേദമാക്കുകയായിരുന്നു. ഏറെ ഉത്സാഹത്തോടെയാണ് അർണവ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. പഠനത്തിലും കലാപ്രവര്‍ത്തനത്തിലും ഒരുപോലെ മിടുക്കനായ അർണവിന് അവന്റെ ഡോക്ടര്‍ ചെപ്സി സി. ഫിലിപ്  (Chepsy C Philip) ഒരു നോട്ടുപുസ്തകം സമ്മാനിക്കുകയുണ്ടായി. അതില്‍ നിറയെ ഇപ്പോള്‍ കടുംവര്‍ണ്ണങ്ങളിലുളള്ള  ചിത്രങ്ങളാണ്. പൂമ്പാറ്റകളും പൂക്കളും വണ്ടികളും വീടുകളും അർണവിന്റെ ഭാവനയില്‍ വരകളായി പുനസൃഷ്ടിക്കപ്പെടുന്നു. ഈ ബാലനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തില്‍ നമുക്കും കൈകോര്‍ക്കാം.

∙ Name Aji mol
∙ A/C No 00000067259879929
∙ IFS Code- SBIN0070961
∙ SBI Kuttitheruvu branch
∙ Gpay, Phonepe- 8129392671
∙ Contact No- 7012043096

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com