ADVERTISEMENT

ന്യൂഡൽഹി ∙ വീണ്ടും ഡൽഹി തൂത്തുവാരിയെടുത്ത് ആം ആദ്മി പാർട്ടി (ആപ്). നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 62 സീറ്റുകളുമായി സൂപ്പർ സിക്സറടിച്ച് അരവിന്ദ് കേജ്‍രിവാൾ മൂന്നാമതും ഭരണം പിടിച്ചു. 2015 ലെ മൂന്നിൽ നിന്ന് 8 സീറ്റുവരെ ഓടിയെങ്കിലും ബിജെപി റൺഔട്ടായി; കഴിഞ്ഞ തവണത്തേതു പോലെ സ്കോർ ബോർഡ് തുറക്കാതെ കോൺഗ്രസ് ക്ലീൻ ബോൾ‍ഡും!

delhi-election-result-cartoon

∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 സീറ്റുകളും നേടിയ ബിജെപിക്ക് വൻ തിരിച്ചടി. ലോക്സഭയിലേക്ക് ലഭിച്ച 56.56% വോട്ട് ഇത്തവണ 38.51% ആയി കുറഞ്ഞു.

∙ തുടർച്ചയായ ആറാം തിരഞ്ഞെടുപ്പിലും ഡൽഹി പിടിക്കാനാകാതെ ബിജെപി (1998, 2003, 2008, 2013, 2015, 2020).

∙ ഒന്നര വർഷത്തിനിടെ ബിജെപിക്ക് ആറാം നിയമസഭാ തിരഞ്ഞെടുപ്പു തോൽവി. (മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി)

∙ കോൺഗ്രസ് ഡൽഹിയിൽ നേരിട്ട ഏറ്റവും വലിയ പരാജയം. കിട്ടിയത് 4.27% വോട്ട് മാത്രം. മത്സരിച്ച 66 സീറ്റിൽ 63 ലും കെട്ടിവച്ച കാശ് പോയി.

∙ കേജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം എഎപി മന്ത്രിസഭയിലെ 7 മന്ത്രിമാരും ജയിച്ചു.

∙ പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ സുനിൽ കുമാർ യാദവിനെ 21,650 വോട്ടിനു കേജ്‍രിവാൾ പരാജയപ്പെടുത്തി.

∙ പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗ്, ജാമിയ പ്രദേശങ്ങൾ ഉൾപ്പെട്ട ഓഖ്‌ല മണ്ഡലത്തിൽ എഎപിയുടെ അമാനത്തുല്ല ഖാന് വൻ വിജയം. ഭൂരിപക്ഷം: 71,827. 

∙ പൗരത്വ നിയമ ഭേദഗതി, ഷഹീൻ ബാഗ് സമരം, പാക്കിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ തുടങ്ങി ബിജെപി ഉയർത്തിയ മുദ്രാവാക്യങ്ങൾ തള്ളി ഡൽഹി വോട്ടർമാർ; എഎപിയുടെ വികസന ഇടപെടലുകൾക്കു പിന്തുണയാവർത്തിച്ചു.

∙ സംവരണ മണ്ഡലങ്ങളിലെല്ലാം എഎപി വിജയം നേടി.

∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ പ്രചാരണം ഫലം ചെയ്തില്ല.

∙ ‘‘ഇതെന്റെ മാത്രം വിജയമല്ല. മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്റെ ഉദയം. ഡൽഹിക്കാർ രാജ്യത്തിനു പുതിയ സന്ദേശം നൽകുകയാണ്.’’ – അരവിന്ദ് കേജ്‍രിവാൾ

English Summary: Aravind Kejriwal on a hattrick term as delhi chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com