ADVERTISEMENT

കോയമ്പത്തൂർ ∙ കൂനൂരിൽ തകർന്ന വ്യോമസേന ഹെലികോപ്റ്റർ മൂടൽമഞ്ഞിലേക്കു മറയുന്ന വിഡിയോ പകർത്തിയ ഫൊട്ടോഗ്രഫറും സുഹൃത്തും ദൃശ്യങ്ങൾ പൊലീസിനു കൈമാറി. ഇന്നലെ കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണു രാമനാഥപുരം തിരുവള്ളൂർ നഗർ സ്വദേശികളായ ജോ (കുട്ടി), സുഹൃത്ത് നാസർ എന്നിവർ 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ കൈമാറിയത്.

ഹെലികോപ്റ്റർ താഴ്ന്നു പറന്നു മൂടൽമഞ്ഞിനകത്തേക്കു മറയുന്ന ദൃശ്യമാണു ജോയുടെ മൊബൈലിലുള്ളത്. പിന്നീട് ഹെലികോപ്റ്റർ എവിടെയോ തട്ടുന്ന വലിയ ശബ്ദവും കേൾക്കാം. ഇതു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു.

സംഭവത്തെക്കുറിച്ചു ജോ പറയുന്നു: എട്ടിനു കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങൾ കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടത്. 

കൗതുകം തോന്നി ദൃശ്യം ഫോണിൽ പകർത്തി. മഞ്ഞിനകത്തേക്കു ഹെലികോപ്റ്റർ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും കേട്ടു. സുഹൃത്തായ നാസർ ‘അതു തകർന്നു വീണോ’ എന്നു ചോദിച്ചു. ഞങ്ങൾ ആകെ ഭയപ്പെട്ടു. 

മൊബൈൽ റേഞ്ചില്ലായിരുന്നു.പിന്നീട് യാത്രാമധ്യേ പൊലീസിനെ കണ്ടു വിവരം പറഞ്ഞു. ദൃശ്യവും കൈമാറി. അതു രാജ്യത്തെ നടുക്കിയ വലിയ ദുരന്തമായിരുന്നു എന്നു പിന്നീടാണറിഞ്ഞത്.

ജോ, നാസർ
ജോ, നാസർ

Content Highlight: General Bipin Rawat chopper crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com