ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിൽ സീറ്റ് കിട്ടാത്ത ബിജെപി നേതാക്കളുടെ അനുയായികൾ പാർട്ടി ഓഫിസുകൾ തകർത്തു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെയും കോലം കത്തിച്ചു. ഇതോടെ മണിപ്പുരിലെ ബിജെപി ഓഫിസുകൾക്കു സുരക്ഷ ശക്തമാക്കി.

കോൺഗ്രസ് വിട്ടു വന്ന 16 എംഎൽഎമാരിൽ 10 പേർക്കും ബിജെപി സീറ്റു നൽകിയതോടെയാണ് പല ബിജെപി നേതാക്കൾക്കും അവസരം നഷ്ടമായത്. പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമവും പ്രതിഷേധ പ്രകടനങ്ങളും നടന്നു.

3 എംഎൽഎമാരെ പട്ടികയിൽ നിന്ന് ബിജെപി ഒഴിവാക്കി. 3 വനിതകളും ഒരു മുസ് ലിം സ്ഥാനാർഥിയും പട്ടികയിലുണ്ട്.

സംസ്ഥാനത്തെ 60 സീറ്റുകളിലും മത്സരിക്കാനാണ് ബിജെപി തീരുമാനം. നിലവിലെ മന്ത്രിസഭയിൽ പങ്കാളികളായ നാഷനൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട് തുടങ്ങിയവയ്ക്ക് സീറ്റു നീക്കിവച്ചിട്ടില്ല. കഴിഞ്ഞ തവണ 21 സീറ്റ് നേടിയ ബിജെപി ഘടക കക്ഷികളുടെ സഹായത്തോടെയാണ് മന്ത്രിസഭയുണ്ടാക്കിയത്.

മുഖ്യമന്ത്രി ബിരേൻ സിങ് ഹെയിൻ ഗാംഗിൽ നിന്നു മത്സരിക്കും. ദേശീയ ഫുട്ബോൾ താരം സോമതാസ് ഷെയ്സ ഉക്രുൽ മണ്ഡലത്തിൽ സ്ഥാനാർഥിയാകും. ഫെബ്രുവരി 23, 27 തീയതികളിലാണു മണിപ്പുർ തിരഞ്ഞെടുപ്പ്.

English Summary: Manipur BJP offices attacked after party releases list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com