ADVERTISEMENT

∙ബിസിനസ് സംരംഭങ്ങൾ ഏജന്റുമാർക്ക് നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ പ്രതിവർഷം 20,000 രൂപയിൽ കൂടുതലെങ്കിൽ, പണം നൽകുന്നയാൾ നികുതി കിഴിക്കണം.

∙ഊർജം, ടെക്സ്റ്റൈൽ, തുകൽ, ചെരുപ്പ്, വളം തുടങ്ങിയവയുടെ നിർമാണത്തിനുള്ള യന്ത്രസാമഗ്രികളുടെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി.

∙ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ 350 ഇനങ്ങളുടെ ഇറക്കുമതി തീരുവ ഇളവുകൾ ക്രമേണ ഒഴിവാക്കും.

∙ട്രസ്റ്റുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നികുതിയിളവിന് ഓഡിറ്റ് ഉൾപ്പെടെ വ്യവസ്ഥകൾ കർശനമാക്കി. ഭേദഗതികൾക്ക് 2023 ഏപ്രിൽ 1 മുതൽ പ്രാബല്യം.

∙ നിലവിൽ, ഭിന്നശേഷിക്കാർക്കായി മാതാപിതാക്കളോ രക്ഷാകർത്താക്കളോ എടുക്കുന്ന ഇൻഷുറൻസ് പോളിസിയിൽനിന്നു ലഭിക്കുന്ന തുകയ്ക്ക് നികുതി ഇളവു ലഭിക്കണമെങ്കിൽ പോളിസി എടുത്തയാളുടെ മരണശേഷമായിരിക്കണം പണം പിൻവലിക്കുന്നത്. ഇനി മുതൽ, പോളിസി എടുത്തയാൾക്ക് 60 വയസ്സായാൽ നികുതിയിളവ് ബാധകം.

∙ നികുതിദായകരുമായി ബന്ധപ്പെട്ട് ഒരേ വിഷയത്തിൽ പല അപ്പീൽ എന്ന പ്രവണത ഒഴിവാക്കും. തർക്കത്തിനു കാരണമായിരിക്കുന്ന വിഷയത്തിൽ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ കേസ് നിലവിലുണ്ടെങ്കിൽ അതു തീർപ്പാകുംവരെ കാത്തിരിക്കാൻ ആദായ നികുതി വകുപ്പിനു നിർദേശം.

∙മറ്റ് ഇളവുകൾ വാങ്ങാത്തതും 2023 മാർച്ച് 31ന് അകം തുടങ്ങുന്നതുമായ ഉൽപാദന സംരംഭങ്ങൾ 15% നികുതി നൽകിയാൽ മതിയെന്നാണ് നിലവിലെ വ്യവസ്ഥ. ഈ ആനുകൂല്യം 2024 മാർച്ച് 31ന് അകം തുടങ്ങുന്ന സംരംഭങ്ങൾക്കും ലഭിക്കും.

∙ആരോഗ്യ, വിദ്യാഭ്യാസ സെസുകൾ ബിസിനസ് ചെലവിനത്തിൽ പെടുത്താമെന്ന് ചില ഹൈക്കോടതികൾ വിധിച്ചിരുന്നു. എന്നാൽ, ആദായ നികുതിക്കുമേൽ നൽകേണ്ട സെസും സർചാർജും ബിസിനസ് ചെലവായി കണക്കാക്കില്ലെന്ന് ബജറ്റ് പ്രസംഗത്തിലൂടെ വ്യക്തത വരുത്തി.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com