നികുതിവിഹിതം: കേരളത്തിന് 15,720 കോടി
Mail This Article
×
ന്യൂഡൽഹി ∙ വരുന്ന സാമ്പത്തിക വർഷം കേരളത്തിനു നികുതിവിഹിതമായി ലഭിക്കുക 15,720.50 കോടി രൂപ. ആകെ നികുതിയുടെ 1.925% ആണിത്. കഴിഞ്ഞ ബജറ്റിൽ 14,332.12 കോടി രൂപയായിരുന്നു വിഹിതം. യുപിക്കാണ് ഏറ്റവും കൂടുതൽ നികുതിവിഹിതം– 1,46,498.75 കോടി. ആകെ നികുതിയുടെ 17.93%.
കോർപറേഷൻ നികുതി 4908.54 കോടി, ആദായനികുതി 4740.61 കോടി, കേന്ദ്ര ജിഎസ്ടി ഇനത്തിൽ 5161.85 കോടി, കസ്റ്റംസ് ഡ്യൂട്ടി 681.59 കോടി, കേന്ദ്ര എക്സൈസ് നികുതി 212.31 കോടി എന്നിങ്ങനെ കേരളത്തിനു ലഭിക്കും.
Content Highlight: Union Budget 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.