ADVERTISEMENT

അബോഹർ (പഞ്ചാബ്) ∙ യുപി, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ‘ഭയ്യാമാരെ’ പഞ്ചാബിൽ പ്രവേശിപ്പിക്കരുതെന്ന മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ പരാമർശം വിഭാഗീയ ചിന്താഗതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഒരു സ്ഥലത്തെ ആളുകളെ മറ്റു പ്രദേശത്തുള്ളവർക്കെതിരെ പോരാടാൻ പ്രേരിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ ശൈലിയെന്നും മോദി പറഞ്ഞു. 

റുപ്നഗർ മണ്ഡലത്തിലെ റോഡ് ഷോയിലാണ് ഛന്നിയുടെ പരാമർശമുണ്ടായത്. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന ദൃശ്യത്തിൽ പ്രിയങ്ക ഗാന്ധിയെയും കാണാം. ‘ഭയ്യാമാർ’ എന്ന പ്രയോഗം യുപിയിലും ബിഹാറിലും അഹിതകരമായാണ് കരുതുന്നത്. യുപിയിലും ബിഹാറിലും നിന്നുള്ള നമ്മുടെ സഹോദരൻമാർ ഇല്ലാത്ത ഒരു ഗ്രാമം പോലും പഞ്ചാബിലുണ്ടാവില്ലെന്ന് മോദി പറഞ്ഞു. 

English Summary: History is witness that Congress always betrayed farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com