ADVERTISEMENT

ഉത്തരകാശി∙ അവസാനവാതിൽ വരെ എത്തിയ രക്ഷാമാർഗമാണ് ഇന്നലെ തൊഴിലാളികളിൽ നിന്നകന്നത്. കുടുങ്ങിയ 41 പേരെയും സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന ഉറപ്പിലായിരുന്നു ഉച്ചവരെ രക്ഷാസംഘം. അവശിഷ്ടങ്ങൾക്കിടയിലുണ്ടായിരുന്ന 8 സ്റ്റീൽ പാളികൾ രാവിലെ മാറ്റിയതോടെ, അവസാന തടസ്സവും മാറ്റിയെന്ന വിശ്വാസമായി. തൊഴിലാളികളിലേക്കെത്താനുള്ള അവസാന കുഴൽ മറ്റുള്ളവയിലേക്കു വെൽഡ് ചെയ്ത് ഘടിപ്പിച്ചു. പിന്നാലെ ഡ്രില്ലിങ് യന്ത്രം പ്രവർത്തിപ്പിച്ചതോടെ തുരങ്കത്തിനു പുറത്ത് ഒരുക്കങ്ങൾ തകൃതിയായി.

പുറത്തേക്കെത്തുന്ന തൊഴിലാളികളുമായി ആശുപത്രിയിലേക്കു കുതിക്കാൻ മെഡിക്കൽസംഘവും ആംബുലൻസുകളും സജ്ജമായി നിന്നു. കുഴലുകളിലൂടെ തൊഴിലാളികൾക്കരികിൽ എത്താൻ മോക്ഡ്രിൽ നടത്തി ദുരന്തനിവാരണ സംഘം തയാറെടുത്തു. തൊട്ടുപിന്നാലെയാണ് ഡ്രില്ലിങ് യന്ത്രത്തിന്റെ അടിത്തറ തകർന്നെന്ന അറിയിപ്പെത്തിയത്. ഇക്കാര്യം തൊഴിലാളികളെ പൈപ്പിലൂടെ ദൗത്യസംഘം അറിയിച്ചു.

English Summary:

Unexpected interruption in last minute in Uttarakhand tunnel rescue process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com