ADVERTISEMENT

ന്യൂഡൽഹി ∙ അധികാരം കൈവശം വയ്ക്കുന്നതിൽ മാത്രമാണു ഡൽഹി സർക്കാരിനു താൽപര്യമെന്നും താഴെത്തട്ടിൽ ഒന്നും നടക്കുന്നില്ലെന്നും ഡൽഹി ഹൈക്കോടതിയുടെ വിമർശനം. ദേശീയ തലസ്ഥാന മേഖലയിലെ വിവിധ പദ്ധതികൾ തടസ്സപ്പെട്ടിരിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ നിരീക്ഷണം. ഡൽഹി കോർപറേഷനു കീഴിലെ സ്കൂളുകളിലെ കുട്ടികൾക്കു യൂണിഫോം, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ എന്നിവ ലഭിക്കുന്നില്ലെന്നു കാട്ടി സന്നദ്ധസംഘടനയായ സോഷ്യൽ ജൂറിസ്റ്റ് ആണു കോടതിയെ സമീപിച്ചത്. 

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു മാത്രമാണ് ഇക്കാര്യങ്ങളിൽ നിർദേശം നൽകാൻ സാധിക്കുകയെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സാഹചര്യത്തിൽ ഇതു സാധിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമർശനം. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

English Summary:

Nothing is going on at the bottom level; High Court against Delhi Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com