യുപി: ബിജെപി മുന്നേറ്റം എത്രത്തോളം ?; ഇതുവരെയുള്ള ഘട്ടങ്ങളിൽ ഭേദപ്പെട്ട പ്രകടനമെന്ന് ഇന്ത്യാസഖ്യം
Mail This Article
വാരാണസിയിൽ പത്രിക നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ഇനി യുപിയിലേക്കു കേന്ദ്രീകരിക്കുകയാണ്. 2014ലും ’19ലും ബിജെപിയുടെ മികച്ച പ്രകടനത്തിന് അടിത്തറയിട്ട സംസ്ഥാനത്ത് 75 സീറ്റ് എന്ന ലക്ഷ്യവുമായാണ് ബിജെപി പ്രചാരണം തുടങ്ങിയതെങ്കിലും ഇതുവരെയുള്ള ഘട്ടങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യാസഖ്യം. കഴിഞ്ഞ 2 തവണയും എന്നപോലെയുള്ള മോദി തരംഗം ഇക്കുറിയില്ലെന്നും എസ്പി–കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു.
-
Also Read
മഹാരാഷ്ട്ര: പ്രതീക്ഷയോടെ ഇന്ത്യാസഖ്യം
എന്നാൽ, രാമക്ഷേത്രം ഉൾപ്പെടെ തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്ന യുപിയിൽ കാലിടറില്ലെന്ന കടുത്ത വിശ്വാസമാണ് ബിജെപി ക്യാംപിനുള്ളത്. വാരാണസിയിലെ മോദി ഇഫക്ട് മറ്റു മണ്ഡലങ്ങളിലും ഗുണമാകുമെന്നും പ്രതീക്ഷിക്കുന്നു.
മറ്റു സംസ്ഥാനങ്ങളിലേക്കു കാര്യമായി പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തു തുടരുന്നതിനെ ആത്മവിശ്വാസക്കുറവായി കോൺഗ്രസ് ചിത്രീകരിക്കുന്നു. എന്നാൽ, യുപിയിൽ സംഭവിക്കുന്ന എത്ര ചെറിയ ക്ഷീണവും പാർട്ടിക്കെന്ന പോലെ തനിക്കും വെല്ലുവിളിയാകുമെന്നു യോഗിക്കു ബോധ്യമുണ്ട്. അതുകൊണ്ടു ഒട്ടുമിക്ക മണ്ഡലങ്ങളിലുമെത്തി മുന്നിൽനിന്നു നയിക്കുകയാണ് യോഗി ആദിത്യനാഥ്.
∙ ആകെ സീറ്റ്: 80
∙വോട്ടെടുപ്പ് നടന്നത്: 39
∙2019ലെ ബലാബലം
ബിജെപി: 31
ബിഎസ്പി: 4
എസ്പി: 4
∙വോട്ടെടുപ്പ്
നടക്കാനുള്ളത്: 41
ബിജെപി: 31
ബിഎസ്പി: 6
എസ്പി: 1
കോൺഗ്രസ്: 1
അപ്നാദൾ (എസ്): 2