തൊഴിലില്ലായ്മ: ജമ്മു കശ്മീർ മുൻപിൽ; രണ്ടാമത് കേരളം
Mail This Article
ന്യൂഡൽഹി ∙ ജനുവരി– മാർച്ച് കാലയളവിൽ കേരളത്തിന്റെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധന. ഒക്ടോബർ–ഡിസംബറിൽ 10.3 ശതമാനമായിരുന്നത് 10.7 ശതമാനമായി ഉയർന്നു. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ജമ്മു കശ്മീരിലാണ് (11%). രണ്ടാമത് കേരളമാണ്. ഏറ്റവും കുറവ് ഡൽഹിയിലാണ് (1.8%). 2023 ജൂലൈ–സെപ്റ്റംബർ കാലയളവിൽ കേരളത്തിലെ നിരക്ക് 9.2 ശതമാനമായിരുന്നു.
രാജ്യമാകെയുള്ള നഗരമേഖലകളിലെ തൊഴിലില്ലായ്മ 6.7 ശതമാനമാണ്. ഒക്ടോബർ–ഡിസംബറിൽ ഇത് 6.5 ശതമാനമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റേതാണ് കണക്ക്.
കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ നിരക്ക്: തമിഴ്നാട് (6.1%), കർണാടക (4.1%), ആന്ധ്രപ്രദേശ് (6.3%). നഗരമേഖല കേന്ദ്രീകരിച്ചുള്ള കണക്കാണ് ഓരോ ത്രൈമാസവും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്.
കേരളത്തിലെ തൊഴിലില്ലായ്മ (ബ്രാക്കറ്റിൽ ഒക്ടോബർ–ഡിസംബറിലെ നിരക്ക്)
പുരുഷന്മാർ: 8.5% (8.1%)
സ്ത്രീകൾ: 15% (14.7%)