ADVERTISEMENT

∙ മഴക്കാലത്ത് കോവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാൽ പൊതുസ്ഥലത്തെ സാമഗ്രികളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.

∙ നനവുള്ള സ്ഥലങ്ങളിൽ നിന്നു വൈറസ് ബാധിക്കാൻ സാധ്യത കൂടുതലായതിനാൽ കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

∙ കോവിഡ് ബാധിതർ റൂം ക്വാറന്റീനി‍ൽ കഴിയണമെന്ന നിർദേശം കർശനമായി പാലിക്കണം. ഈ മുറികളിൽ ചോർച്ചയോ മറ്റോ ഉണ്ടെങ്കിൽ അതു പരിഹരിക്കുന്നവർ മാസ്കും കയ്യുറയും ധരിക്കണം.

∙ ഓട്ടോറിക്ഷ ഉൾപ്പെടെ വാഹനങ്ങളിൽ തിങ്ങിയുള്ള യാത്ര പാടില്ല.

∙ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കണം. അടിയന്തര ഘട്ടത്തിൽ മാത്രമേ ആശുപത്രികളിൽ നേരിട്ടു ചെല്ലാൻ പാടുള്ളൂ. അതല്ലെങ്കിൽ, വീട്ടിലിരുന്നു വിദഗ്ധ ഡോക്ടർമാരെ കൺസൽറ്റ് ചെയ്യാൻ സാധിക്കുന്ന ഇ–സഞ്ജീവനി മൊബൈൽ ആപ് ഉപയോഗപ്പെടുത്താം.

∙ മഴക്കാലമായതിനാൽ വാക്സീൻ സ്വീകരിക്കുന്നതു മാറ്റിവയ്ക്കരുത്. രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കേണ്ടവർ കൃത്യദിവസത്തെ ഇടവേളയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുക. 

∙ പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ സമ്പർക്കം പരമാവധി ഒഴിവാക്കുക.

English summary: Precautions for rainy season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com