ADVERTISEMENT

ന്യൂഡൽഹി / കണ്ണൂർ ∙ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത എഐസിസി അംഗം കെ.വി തോമസിനെതിരായ നടപടി ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി യോഗം ഇന്ന് ചേരും.

എ.കെ. ആന്റണി അധ്യക്ഷനായ 5 അംഗം സമിതിയാണ് നടപടി ശുപാർ‌ശ ചെയ്യുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും സമിതിയിലുണ്ട്. ആദ്യഘട്ടമായി കെ.വി തോമസിൽ നിന്ന് വിശദീകരണം തേടിയേക്കും.

തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് അച്ചടക്കസമിതിയുടെ കൂടി അംഗീകാരം വേണ്ടി വരും. എഐസിസി അംഗമായ കെ.വി. തോമസിനെ സസ്പെൻഡ് ചെയ്യാനോ പാർട്ടിയിൽ നിന്നു പുറത്താക്കാനോ കെപിസിസിക്ക് നേരിട്ട് സാധിക്കില്ല.

കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിലൂടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കണ്ണൂരിൽ പറഞ്ഞു. ‘സിപിഎമ്മിന്റെ ദേശീയ നേതൃത്വം, കേരള ഘടകത്തിന്റെ അജൻഡയ്ക്കു കീഴടങ്ങി. ഒരു കെ.വി.തോമസാണോ ഒരു പാർട്ടി കോൺഗ്രസിന്റെ പ്രധാന വിഷയമാകേണ്ടത്? മോദിക്കെതിരെ ആരുമായും കൂട്ടുകൂടാമെന്ന് ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന സിപിഎം, ഈ പാർട്ടി കോൺഗ്രസിനെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വേദിയാക്കി’– വേണുഗോപാൽ പറഞ്ഞു.

 

English Summary: KPCC discuss about action against KV Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com