ADVERTISEMENT

പാനൂർ (കണ്ണൂർ) ∙ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ, ബോംബ് നിർമാണത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം 2 പേരെക്കൂടി പിടികൂടി. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി കടുങ്ങാംപൊയിലിലെ ഷിജാൽ (29), കുന്നോത്തുപറമ്പിലെ അക്ഷയ് (28) എന്നിവരെയാണ് അന്വേഷണ സംഘം കർണാടക–തമിഴ്നാട് അതിർത്തിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. 

ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽബാബുവും പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന 3 പേരും അടക്കം 9 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഷിജാൽ മറ്റു ചില കേസുകളിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ടെറസിൽ സ്ഫോടനം നടക്കുമ്പോൾ ഷിജാലും അക്ഷയും താഴെ ആയിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർക്കു സംസ്ഥാനത്തിനു പുറത്തു കടക്കാൻ സഹായം ചെയ്തവരെയും പൊലീസ് തിരയുന്നുണ്ട്. 3 ആഴ്ച മുൻപ് കുന്നോത്തുപറമ്പിലെ ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സിപിഎം, ബിജെപി സംഘർഷത്തിന്റെ തുടർച്ചയായാണു ബോംബ് നിർമാണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

English Summary:

DYFI leader and 2 more people in custody in Panoor bomb blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com