ADVERTISEMENT

തൊടുപുഴ ∙ എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകൾ കോഴിക്കോട് നടക്കാവിൽ നെടുങ്ങാടി ഗാർഡൻസ് റോഡിൽ ധന്യ വീട്ടിൽ ഡോ. ധന്യ സാഗർ (44) അന്തരിച്ചു. ഭർത്താവ്: ഡോ. സുരേഷ് ബാബു. തലയിൽ അർബുദബാധയെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവിൽ എസ്ബി ഡെന്റൽ ക്ലിനിക് നടത്തുകയായിരുന്നു.

മാതാവ്: പരേതയായ ആനന്ദവല്ലി. മകൾ: ഗൗരി സുരേഷ്. സംസ്കാരം ഇന്നു 12ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കൽ വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഡോ. സൗമ്യ സാഗർ, പരേതനായ സന്ദീപ് സാഗർ, അഡ്വ. മിഥുൻ സാഗർ, രോഹിണി സാഗർ.

English Summary:

CK Vidyasagar daughter Dr Dhanya Sagar passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com