ADVERTISEMENT

കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി നൽകി. 2023 മാർച്ച് 18ന് ഐസിയുവിൽ ജീവനക്കാരന്റെ പീഡനത്തിന് ഇരയായതും, പരാതി പിൻവലിപ്പിക്കാൻ മെഡിക്കൽ കോളജിലെ ചില ജീവനക്കാരികൾ ഭീഷണിപ്പെടുത്തിയതും, നീതിക്കായി താൻ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ പാതയോരത്തു സമരം ചെയ്യേണ്ടി വന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ വിവരിക്കുന്നു.

കേസിൽ‌ അറസ്റ്റിലായ അറ്റൻഡർ ശശീന്ദ്രൻ ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ വരുന്നുണ്ടെന്നും, അവിടെ തുടർചികിത്സയ്ക്കു പോകുന്ന തനിക്ക് അതു മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഹർജിയിൽ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.

കേസിന്റെ ഭാഗമായി മൊഴിയെടുക്കാൻ വന്ന ഡോ.കെ.വി.പ്രീതി തന്റെ മൊഴികൾ പൂർണമായും രേഖപ്പെടുത്തുകയോ ശാസ്ത്രീയ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയെങ്കിലും അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നു. 

English Summary:

ICU rape: survivor gives petition to the Chief Justice of the High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com