ADVERTISEMENT

തിരഞ്ഞെടുപ്പിന്റെ അലച്ചിൽ കഴിഞ്ഞതോടെ സ്ഥാനാർഥികൾക്ക് ആശ്വാസമായി. വോട്ടുയന്ത്രം തുറക്കാൻ ഇനി ഒരുമാസത്തിലേറെ സമയം. ടെൻഷൻ ഒഴിവാക്കാൻ ഈ സമയം എങ്ങനെ ചെലവഴിക്കും? തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ പുസ്തകരചനയിലേക്കും സുരേഷ് ഗോപി സിനിമാ ചിത്രീകരണത്തിലേക്കും കടക്കുമെന്നറിയിച്ചു. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കും പുസ്തകത്തിന്റെ പണിപ്പുരയിലേക്കു കയറും. കാസർകോട്ടെ എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വനിയാകട്ടെ  നേരെ പോയത് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്കായിരുന്നു,  ചികിത്സയിലുള്ള അച്ഛനെ സന്ദർശിക്കാൻ. 

സ്ഥാനാർഥികൾ മനസ്സ് തുറക്കുന്നു.
∙ ശശി തരൂർ (യുഡിഎഫ്):
  ഇന്ത്യാമുന്നണിയുടെ താരപ്രചാരകനായി വിവിധ സംസ്ഥാനങ്ങളിൽ പര്യടനത്തിന്. 

∙രാജീവ് ചന്ദ്രശേഖർ (എൻഡിഎ): വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന  തിരഞ്ഞെടുപ്പിലെ താരപ്രചാരകനായി ഡൽഹിയിലേക്കു പുറപ്പെട്ടു. 

∙കെ.സി.വേണുഗോപാൽ (യുഡിഎഫ്):  തിരഞ്ഞെടുപ്പു ചുമതലകളുമായി ഡൽഹിയിലേക്കു പോകുന്നു.

∙സുരേഷ് ഗോപി (എൻഡിഎ):
മഹാരാഷ്ട്രയിൽ പ്രചാരണത്തിനു ക്ഷണിച്ചിട്ടുണ്ട്. വിദേശത്ത് സിനിമാ ചിത്രീകരണവുമുണ്ട്. 

∙കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്): മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു ചുമതലയുമായി പോയേക്കും.

∙അനിൽ കെ. ആന്റണി (എൻഡിഎ): ഡൽഹിയിലേക്കു മടങ്ങി.  മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകും. 

∙ ഹൈബി ഈഡൻ(യുഡിഎഫ്): തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവിടേക്കു ക്ഷണിച്ചിട്ടുണ്ട്.  

∙വി.മുരളീധരൻ (എൻഡിഎ): ഗുരുവായൂരിൽ ദർശനം നടത്തി. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ പോകും. 

∙തുഷാർ വെള്ളാപ്പള്ളി (എൻഡിഎ): മറ്റു സംസ്ഥാനങ്ങളിൽ മലയാളികൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രചാരണത്തിനു പോകും. 

∙ ജോയ്സ് ജോർജ് (എൽഡിഎഫ്): അഡ്വക്കറ്റായി പ്രാക്ടിസ് ചെയ്യുകയായിരുന്നു. ഓഫിസ് ജോലികൾ പൂർത്തിയാക്കണം. 

∙ബെന്നി ബഹനാൻ (യുഡിഎഫ്): കർണാടകയിൽ പ്രചാരണത്തിനു പോകണമെന്ന് ആലോചിക്കുന്നു. 

∙ഇ.ടി.മുഹമ്മദ് ബഷീർ (യുഡിഎഫ്) : തിരുവനന്തപുരം സിഎച്ച് സെന്ററിൽ പോകണം. അവിടത്തെ രോഗികളെ കാണണം. ഉംറയ്ക്ക് പോകണം എന്നും ആഗ്രഹമുണ്ട്. 

∙ഡോ.എം.അബ്ദുൽ സലാം (എൻഡിഎ): മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിനു പോകും. ഓസ്ട്രേലിയയിൽ മകളെ കാണാനുള്ള യാത്രയും ആലോചനയിലുണ്ട്. 

∙എം.കെ.രാഘവൻ (യുഎഡിഎഫ്): മരുമകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പയ്യന്നൂരിൽ പോകും. 

∙ഷാഫി പറമ്പിൽ (യുഡിഎഫ്):
തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ചില സംസ്ഥാനങ്ങളിൽ സ്ഥാനാർഥിനിർണയ കമ്മിറ്റിയിൽ പങ്കെടുക്കാനുണ്ട്. 

∙കെ.കെ.ശൈലജ (എൽഡിഎഫ്): 29ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കണം. തുടർന്ന് നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി. 

∙എം.വി.ജയരാജൻ (എൽഡിഫ്): കോഴിക്കോട്ട് മകന്റെ വീട്ടിൽ കുറച്ചു ദിവസം അവിടെ ചെലവഴിക്കാനാണു തീരുമാനം.

∙എ.വിജയരാഘവൻ (എൽഡിഎഫ്): പാർട്ടി സെക്രട്ടേറിയറ്റ് യോഗം ഉണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോകേണ്ടി വരുമെന്നു കരുതുന്നു.

∙ഡോ.ടി.എൻ,സരസു (എൻഡിഎ):
അടുത്ത ദിവസം മുതൽ വീണ്ടും തൃശൂർ നാട്ടിക എസ്എൻജിസി അഡ്വാൻസ്ഡ് സ്റ്റഡീസ് കോളജിലേക്ക് പോകും. 2 വർഷമായി അവിടത്തെ പ്രിൻസിപ്പലാണ്.

വിജയം ഉറപ്പ്, ഭൂരിപക്ഷം 1 ലക്ഷം വരെ..
ഭൂരിപക്ഷത്തെപ്പറ്റി എന്താണ് പറയാനുള്ളത്? പത്തനംതിട്ടയിലെ തോമസ് ഐസക് ഭൂരിപക്ഷം 25000–50000 എന്നു പ്രവചിക്കുമ്പോൾ അനിൽ കെ. ആന്റണി പറഞ്ഞത് 25000 വോട്ട്. 50000 വോട്ട് എന്ന കണക്കാണ് ആലപ്പുഴയിലെ  എ.എം. ആരിഫിന്. മാവേലിക്കരയിൽ സി.എ.അരുൺ കുമാറും 50000ൽ കുറയില്ല എന്നു വ്യക്തമാക്കി. ബിജെപി– എൽഡിഎഫ് അന്തർധാര എത്രകണ്ട് ഫലിക്കും എന്നതിനെ ആശ്രയിച്ചിരിക്കും തന്റെ ഭൂരിപക്ഷമെന്ന് തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ പറഞ്ഞു. പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിച്ചു, മറ്റൊന്നും പറയേണ്ടതില്ലല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് വി.എസ്.സുനിൽകുമാർ (എൽഡിഎഫ്) വ്യക്തമാക്കിയത്.

English Summary:

What will be done until the votes are counted? Candidates open their minds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com