ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ തിരഞ്ഞെടുപ്പു പ്രക്രിയ ആസൂത്രിതമായി അലങ്കോലപ്പെടുത്തിയെന്നും സിപിഎം ഹൈജാക്ക് ചെയ്തെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. വോട്ടെടുപ്പിനു താമസം വരുത്തിയതിൽ 90 ശതമാനവും യുഡിഎഫിനു മേധാവിത്തമുള്ള ബൂത്തുകളിലാണ്. ഇക്കാര്യം കോൺഗ്രസ് ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കെപിസിസിയുടെ മാധ്യമ മുഖാമുഖം പരിപാടിയിൽ വേണുഗോപാൽ പറഞ്ഞു. 

വോട്ടിങ് യന്ത്രത്തിന്റെ തകരാർ പരിഹരിക്കാൻ വൈകിയതു പോളിങ് ശതമാനം കുറയ്ക്കാൻ വേണ്ടിയാണ്. എന്നാൽ, അവരുടെ എല്ലാ കണക്കുകൂട്ടലും തകർത്താണു സർക്കാർ വിരുദ്ധ തരംഗം ആഞ്ഞടിച്ചത്. വോട്ട് ചെയ്യാൻ വന്നവർ കുഴഞ്ഞുവീണു മരിച്ച ഒട്ടേറെ സംഭവങ്ങളുണ്ടായി. പലരും ഏറെ സമയം വരി നിന്ന് വോട്ട് ചെയ്ത ശേഷമാണു മരിച്ചത്. ചൂടും ക്ഷീണവും ദാഹവും ബൂത്തിലെ അസൗകര്യവും കാരണമായിട്ടുണ്ടാകാം – വേണുഗോപാൽ പറഞ്ഞു.

English Summary:

Kc venugopal about Loksabha elections 2024 in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com