ADVERTISEMENT

രാജാക്കാട് ∙ വിരുന്നിനെത്തിയ വീട്ടിലെ അതിഥിത്തൊഴിലാളിയായ ഗൃഹനാഥയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ബന്ധുവായ യുവാവിനെ പാെലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ ബിശ്വേശ്വർപുർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെയാണ് രാജാക്കാട് പാെലീസ് പ്രതിയുടെ ഗ്രാമത്തിലെത്തി പിടികൂടിയത്. രാജാക്കാട് എസ്എച്ച്ഒ അജയ് മോഹൻ, ഗ്രേഡ് എസ്ഐ സജി എൻ.പോൾ, എസ്‌സിപിഒ ബി.ആർ.ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിശ്വേശ്വർപ്പുറിൽ നിന്ന് പ്രതിയെ പിടികൂടി കേരളത്തിലെത്തിച്ചത്.

കഴിഞ്ഞ 18നാണ് പ്രതി ബൈസൺവാലിയിൽ അതിഥിത്തൊഴിലാളികളായ ദമ്പതികളുടെ വീട്ടിലെത്തിയത്. ഭർത്താവ് ജോലിക്കു പോയ സമയത്ത് പ്രതി ഗൃഹനാഥയെ പീഡിപ്പിച്ച് ചിത്രങ്ങൾ ഫോണിൽ പകർത്തി നാട്ടിലുള്ള സുഹൃത്തുക്കൾക്ക് അയച്ചു. 27ന് ഇതു സംബന്ധിച്ച് ദമ്പതികൾ രാജാക്കാട് പാെലീസിൽ പരാതി നൽകി. സംഭവത്തിനു ശേഷം പ്രതി ബംഗാളിലേക്കു മടങ്ങുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

English Summary:

Rape case suspect arrested by Rajakkad police from Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com