ADVERTISEMENT

സേനാപതി (ഇടുക്കി) ∙ 10 കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ. മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്ച മുട്ടനാടിനെയാണു വൻതുകയ്ക്കു ലേലം വിളിച്ചത്.

ഞായറാഴ്ച നടത്തിയ ലേലത്തിൽ മുട്ടനാടിന് 2,16,000 രൂപ ലഭിച്ചു. ആടിനെ ലേലത്തിൽ വാങ്ങിയ ആൾ അതിനെ വീണ്ടും ക്ഷേത്രത്തിനു തന്നെ നൽകി. ഇന്നലെ വീണ്ടും ആടിനെ ലേലം ചെയ്തപ്പോൾ 17,000 രൂപ കൂടി ലഭിക്കുകയായിരുന്നു.

English Summary:

Goat sold in auction above two lakh rupees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com