ADVERTISEMENT

ന്യൂഡൽഹി ∙ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്ത്രീകൾ പുരുഷൻമാരോടു ചോദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്രമന്ത്രി സ്മ‍ൃതി ഇറാനി. ‘ആർക്കാണു വോട്ട് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കാന്‍ സ്ത്രീക്കു കഴിവുള്ളതായി നിങ്ങൾ കരുതുന്നില്ലേ’ എന്ന് അവർ ട്വീറ്റ് ചെയ്തു. എല്ലാ സ്ത്രീകളും വോട്ട് ചെയ്യണമെന്നും ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നതു പുരുഷൻമാരുമായി ചർച്ച ചെയ്ത് ഉറപ്പാക്കണമെന്നായിരുന്നു കേജ്‌രിവാളിന്റെ ട്വീറ്റ്.

English Summary: Don't you consider women capable enough: Irani on Kejriwal's 'ask men' tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com