ADVERTISEMENT

കാസർകോട്∙ കോൺഗ്രസിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഓരോരുത്തർ തോന്നുന്നത് പറയുന്ന അവസ്ഥയാണ് പാർട്ടിയിൽ. ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ഇപ്പോഴും മതി മറന്നിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസിന്റെ അടിത്തറ തകർന്നിട്ടില്ല, പ്രശ്നങ്ങൾ മുഴുവൻ നേതൃത്വത്തിനാണെന്ന് ഉണ്ണിത്താൻ പറഞ്ഞു.

വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് ആകുന്ന അവസ്ഥയാണു പാർട്ടിയിൽ. പാർട്ടിവേദികളിൽ ചർച്ച ചെയ്യാതെ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവയ്ക്കുന്നു. ലൈഫ് മിഷൻ സംബന്ധിച്ച് മുന്നൊരുക്കം ഇല്ലാതെ നിർത്തലാക്കും എന്ന് പ്രഖ്യാപനം നടത്തിയ ഹസനെയും അദ്ദേഹം ഉന്നമിട്ടു. വെൽഫെയർ പാർട്ടി വിഷയത്തില്‍ കോൺഗ്രസ്‌ മൂല്യങ്ങളിൽനിന്ന് വ്യതിചലിച്ചു.

താന്‍ എംപി സ്ഥാനം രാജിവയ്ക്കാം. കോൺഗ്രസ്‌ നേതൃത്വത്തിന് മുഖസ്തുതി പറയുന്നവരെയും സ്തുതിപാഠകരെയും മാത്രം മതി. വിമർശിക്കുന്നവരെയും സ്വരം ഉയർത്തുന്നവരെയും വേണ്ട എന്ന നിലപാട് മാറണം. രാഷ്ട്രീയകാര്യ സമിതിയിൽ ഉചിതമായ തീരുമാനം ഉണ്ടാകണം. ഇത്രയും പറഞ്ഞതിന്റെ പേരിൽ പാർട്ടി പുറത്താക്കിയാലും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Rajmohan Unnithan MP criticises congress leadership over kerala local body election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com