ADVERTISEMENT

ആലപ്പുഴ∙ നഗരസഭയിലെ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി. പ്രദീപ്, സുകേഷ്, പി.പി. മനോജ് എന്നിവരെയാണു പുറത്താക്കിയത്. പ്രകടനത്തില്‍ പങ്കെടുത്തതായി ബോധ്യപ്പെട്ട മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കാൻ ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ പുറത്താക്കിയത്.

മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. പാര്‍ട്ടി തീരുമാനത്തിനെതിരെ നാടകീയമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണവും നടന്നേക്കും. യോഗ്യതയുളള ആളെ ഏകകണ്ഠമായാണ് നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തതെന്നും സ്ഥാനമാണ് വലുത് എന്ന് ആഗ്രഹിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. 

ആലപ്പുഴ നഗരസഭയിൽ പാർട്ടി, അധ്യക്ഷസ്ഥാനത്തേയ്ക്ക് തീരുമാനിച്ച സൗമ്യ രാജിനു പകരം മുതിർന്ന പാർട്ടി പ്രവർത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.  സിപിഎം നേതാവ് പി. പി. ചിത്തരഞ്ജനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. എന്നാൽ, വോട്ടെടുപ്പിൽ പാർട്ടി നിർദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിർദേശം ചെയ്തു. 

English Summary: CPM Seeks Explanation from Party Workers Amid Protest at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com