ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിലെ ചെയർപഴ്സൻ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ. 

∙ കൊല്ലം പരവൂർ നഗരസഭയിൽ നറുക്കെടുപ്പിലൂടെ ഭരണം കോൺഗ്രസിന്. കോൺഗ്രസിലെ പി. ശ്രീജ ചെയർപഴ്സൻ. ആകെ 32 അംഗങ്ങളുള്ള കൗൺസിലിൽ എൽഡിഎഫ് 14, യുഡിഎഫ്-14, ബിജെപി -4 എന്നിങ്ങനെയാണു കക്ഷിനില. രണ്ടു തവണ വോട്ടെടുപ്പു നടന്നപ്പോഴും ബിജെപി അംഗങ്ങൾ വിട്ടു നിന്നു. എൽഡിഎഫിനും യുഡിഎഫിനും 14 വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. 

∙ കൊല്ലം കരുനാഗപ്പള്ളി നഗരസഭയിൽ സിപിഎമ്മിലെ കോട്ടയിൽ രാജു ചെയർമാൻ. പുനലൂരിൽ സിപിഎമ്മിലെ നിമ്മി എബ്രഹാം ചെയർമാൻ.

∙ കൊല്ലം കൊട്ടാരക്കരയിൽ കേരള കോൺഗ്രസ്-ബിയിലെ എ. ഷാജു  ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 

∙ ആലപ്പുഴ മാവേലിക്കര നഗരസഭയിൽ സിപിഎമ്മിനെതിരെ മത്സരിച്ചു ജയിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി കെ.വി. ശ്രീകുമാർ യുഡിഎഫ് പിന്തുണയോടെ നഗരസഭാധ്യക്ഷനായി. ബിജെപിയുടെ 9 വോട്ടുകൾ അസാധുവായി. എൽഡിഎഫ് സ്ഥാനാർഥിക്കും 9 വോട്ട് ലഭിച്ചു. 3 മുന്നണിക്കും 9 കൗൺസിലർമാരാണുള്ളത്.

∙ ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭയിൽ യുഡിഎഫിലെ മറിയാമ്മ ജോൺ ഫിലിപ്പ് അധ്യക്ഷയായി. 

∙ ആലപ്പുഴ ഹരിപ്പാട് നഗരസഭയിൽ യുഡിഎഫിലെ കെ.എം.രാജു അധ്യക്ഷൻ.

∙ ആലപ്പുഴ ചേർത്തല നഗരസഭയിൽ എൽഡിഎഫിലെ ഷേർലി ഭാർഗവൻ അധ്യക്ഷ.

∙ പത്തനംതിട്ട തിരുവല്ല നഗരസഭ യുഡിഎഫിന്. കോൺഗ്രസിലെ ബിന്ദു ജയകുമാർ രണ്ടാം ഘട്ട വോട്ടടെപ്പിൽ നഗരസഭാധ്യക്ഷയായി. വോട്ടു നില യുഡിഎഫ് 17, എൽഡിഎഫ് 15. ആദ്യഘട്ടത്തിൽ വോട്ട് അസാധുവാക്കിയ കൗൺസിലർ ഇത്തവണ യുഡിഎഫിന് തന്നെ വോട്ടു ചെയ്തു. ഒരു എസ്ഡിപിഐ അംഗവും യുഡിഎഫിന് വോട്ടു ചെയ്തു. ബിജെപി വിട്ടു നിന്നു.

∙ പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന്. യുഡിഎഫ് വിമതരായ 3 സ്വതന്ത്രരുടെ പിന്തുണയോടെ സിപിഎമ്മിലെ ടി.സക്കീർ ഹുസൈൻ ചെയർമാനായി. 3 എസ്‍ഡിപിഐ പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതോടെ എൽഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. വോട്ട് നില – സക്കീർ ഹുസൈൻ 16, എം.സി.ഷെരീഫ് 13. നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളായിരുന്നു. 3 സ്വതന്ത്രരും 3 എസ്‍ഡിപിഐ പ്രതിനിധികളും. 

∙ പത്തനംതിട്ട പന്തളം നഗരസഭയിൽ ബിജെപിയിലെ സുശീല സന്തോഷ് ചെയർപഴ്സൺ. എൻഡിഎ 18 , എൽഡിഎഫ് ലിസത നായർ 9 യുഡിഎഫ് പന്തളം മഹേഷ് 5 എന്നിങ്ങനെയാണ് വോട്ട് നില. സ്വതന്ത്രൻ വോട്ട് ചെയ്തില്ല. അധ്യക്ഷ സ്ഥാനം ജനറലാണ്. ഇവിടെ വനിതയെ തന്നെ ബിജെപി പരിഗണിക്കുകയായിരുന്നു. വൈസ് ചെയർപഴ്സൺ സ്ഥാനവും വനിതയ്ക്കു തന്നെയാണ്. 

∙ പത്തനംതിട്ട അടൂർ നഗരസഭയിൽ സിപിഎമ്മിലെ ഡി. സജി ചെയർമാനായി. 2 സ്വതന്ത്രർ ഉൾപ്പടെ 16 പേർ എൽഡിഎഫിന് വോട്ടു ചെയ്തു. കോൺഗ്രസിലെ ഡി.ശശികുമാറിന് 11 വോട്ട്. എൻഡിഎ വോട്ടു ചെയ്തില്ല. 

∙ കോട്ടയം നഗരസഭയിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ചെയർപഴ്സൻ സ്ഥാനം. യുഡിഎഫ് പ്രതിനിധി ബിൻസി സെബാസ്റ്റ്യൻ വിജയിച്ചു.

∙ കോട്ടയം പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) പ്രതിനിധി ആന്റോ പടിഞ്ഞാറേക്കര ചെയർമാനായി. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി എൽഡിഫിന് ഭരണം. 

∙ കോട്ടയം ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിലെ സുഹ്റ അബ്ദുൽ ഖാദർ ചെയർപഴ്സൻ 

∙ കോട്ടയം ഏറ്റുമാനൂർ നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ലൗലി ജോർജിനെ തിരഞ്ഞെടുത്തു. 15 വോട്ട്. എൽഡിഎഫിന് 12 വോട്ട്. ഒരു സ്വതന്ത്രയും എൽഡിഎഫിനു പിന്തുണ നൽകി. ബിജെപിയുടെ 7 അംഗങ്ങൾ വിട്ടുനിന്നു.

∙ കോട്ടയം ചങ്ങനാശേരി നഗരസഭയിൽ സ്വതന്ത്ര സന്ധ്യാ മനോജ് യുഡിഎഫ് പിന്തുണയോടെ ചെയർപഴ്നനായി.

∙ ഇടുക്കി തൊടുപുഴ നഗരസഭാ ഭരണം എൽഡിഎഫിന്. എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ സനീഷ് ജോർജ് നഗരസഭാധ്യക്ഷൻ. 

∙ ഇടുക്കി കട്ടപ്പന നഗരസഭയിൽ യുഡിഎഫിന്റെ ബീന ജോബി അധ്യക്ഷ. 

∙ എറണാകുളം കളമശേരി നഗരസഭയിൽ യുഡിഎഫിനു നറുക്കെടുപ്പിലൂടെ ചെയർമാൻ സ്ഥാനം. യുഡിഎഫിലെ സീമ കണ്ണൻ ചെയർമാനായി. വോട്ടെടുപ്പിൽ സീമയ്ക്കും എൽഡിഎഫിലെ ചിത്ര സുരേന്ദ്രനും 20 വോട്ട് വീതം ലഭിച്ചു. ബിജെപിയുടെ ഏക അംഗം വിട്ടുനിന്നു.

∙ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലും ചെയർമാൻസ്ഥാനം യുഡിഎഫിന്. കോൺഗ്രസിലെ ടി.എം.സക്കീർ ഹുസൈൻ 6 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

∙ തൃശൂർ ഗുരുവായൂർ നഗരസഭ ചെയർമാനായി എൽഡിഎഫിലെ എം. കൃഷ്ണദാസ് തിരഞ്ഞെടുക്കപ്പെട്ടു.

∙ തൃശൂർ ചാവക്കാട് നഗരസഭ ചെയർപഴ്സനായി എൽഡിഎഫിലെ ഷീജ പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടു.‌

∙ തൃശൂർ കുന്നംകുളം നഗരസഭ ചെയർപഴ്സനായി എൽഡിഎഫിലെ സീത രവീന്ദ്രൻ ജയിച്ചു.

∙ തൃശൂർ കൊടുങ്ങല്ലൂർ നഗരസഭ ചെയർപഴ്സനായി എൽഡിഎഫിലെ എം.യു. ഷിനിജ തിരഞ്ഞെടുക്കപ്പെട്ടു.

∙ പാലക്കാട് ഒറ്റപ്പാലം നഗരസഭാ ചെയർപഴ്സനായി സിപിഎം അംഗം കെ. ജാനകീദേവിയെ തിരഞ്ഞെടുത്തു. 36 അംഗ കൗൺസിലിൽ 16 വോട്ടുകൾ നേടിയാണു വിജയം. യുഡിഎഫ് - സ്വതന്ത്ര മുന്നണി സഖ്യത്തിന്റെ സ്ഥാനാർഥി കോൺഗ്രസ് അംഗം  കെ. മായയ്ക്കു 11 വോട്ടും ബിജെപി സ്ഥാനാർഥി എ. അനിതയ്ക്ക് 9 വോട്ടുകളും ലഭിച്ചു. കണ്ണിയംപുറം വായനശാല വാർഡിലെ അംഗമാണു ജാനകീദേവി.

∙ മലപ്പുറം ജില്ലയിൽ ത്രിശങ്കുവിലായിരുന്ന തിരൂർ നഗരസഭയിൽ യുഡിഎഫിൽ മുസ്‌ലിം ലീഗിലെ എ.പി.നസീമ അധ്യക്ഷയായി. ആകെയുള്ള 38 സീറ്റുകളിൽ യുഡിഎഫിന് 19 എണ്ണമാണുണ്ടായിരുന്നത്. കോൺഗ്രസ്, ലീഗ് വിമതരുടെ വോട്ടുകൾ കൂടി നേടിയതോടെ നസീമയ്ക്ക് 21 വോട്ട് ലഭിച്ചു. 16 സീറ്റുകളുണ്ടായിരുന്ന എൽഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധാവായി. എൻഡിഎയുടെ ഏക അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു.

∙ മലപ്പുറത്ത് എൽഡിഎഫിന് ഭൂരിപക്ഷമുള്ള പെരിന്തൽമണ്ണയിൽ സിപിഎമ്മിലെ പി.ഷാജി അധ്യക്ഷനായി. ഇവിടെ യുഡിഎഫിൽ 5 കോൺഗ്രസ് അംഗങ്ങളുടെ വോട്ടുകൾ അസാധുവായി.

∙ കോഴിക്കോട് മുക്കം നഗരസഭ –പി.ടി.ബാബു(എൽഡിഎഫ്) അധ്യക്ഷനായി. ലീഗ് വിമതൻ എൽഡിഎഫിനു വോട്ട് ചെയ്തു.

∙ കോഴിക്കോട് കൊയിലാണ്ടിയിൽ എൽഡിഎഫിലെ സുധ കിഴക്കേപ്പാട് ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.

∙ കോഴിക്കോട് വടകര– കെ.പി.ബിന്ദു(എൽഡിഎഫ്) വിജയിച്ചു.

∙ കോഴിക്കോട് പയ്യോളി– ഷഫീഖ് വടക്കയിൽ(യുഡിഎഫ്)

∙ കോഴിക്കോട് രാമനാട്ടുകര–ബുഷറ റഫീഖ്(യുഡിഎഫ്)

∙ കോഴിക്കോട് കൊടുവള്ളി– വി.അബ്ദു(യുഡിഎഫ്)

∙ കോഴിക്കോട് ഫറോക്ക്–എൻ.സി.അബ്ദുൽ റസാഖ്(യുഡിഎഫ്)

Content Highlights: Local Body Elections, LSG, Local Body Polls, Complete list of heads of LSG's, Who all are leading Corporations, Municipalities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com