ADVERTISEMENT

മുംബൈ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവുത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചർച്ച ചെയ്തശേമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ‘ഏറെ കാത്തിരുന്ന വിഷയത്തിൽ തീരുമാനമായിരിക്കുന്നു. പാർട്ടി അധ്യക്ഷനുമായി നടത്തിയ ചർച്ചയിൽ ബംഗാളിൽ മത്സരിക്കാൻ തീരുമാനിച്ചു. വൈകാതെ ഞങ്ങൾ കൊൽക്കത്തയിലെത്തും’– അദ്ദേഹം ട്വീറ്റ് ചെയ്തു.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് കടുത്ത പോരാട്ടം നടക്കുന്നത്. അമിത് ഷാ അടക്കമുള്ള നേതാക്കൾ ബംഗാളിലെത്തി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇടതു പർട്ടികളുമായി സഹകരിച്ചാണ് കോൺഗ്രസ് മത്സരിക്കുന്നത്. 

Content Highlights: Shiv Sena will contest West Bengal election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com