ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഓരോ പൗരന്മാരുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതു സത്യഗ്രഹിയാണെങ്കിലും കർഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തര വ്യാപാരികളാണെങ്കിലും തൊഴിലന്വേഷകനാണെങ്കിലും നാണ്യപ്പെരുപ്പം മൂലം കഷ്പ്പെടുന്ന വീട്ടമ്മമാരാണെങ്കിലും അവരാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത്. റിപ്പബ്ലിക് നിങ്ങളിൽനിന്നാണ് വരുന്നത്. റിപ്പബ്ലിക് നിങ്ങളുടേതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.

നമുക്ക് സ്വാതന്ത്ര്യവും ഭരണഘടനയും യാഥാർഥ്യമാക്കിയ ധീരഹൃദയങ്ങളുടെ ത്യാഗവും പോരാട്ടവും ഒരുകാലത്തും മറക്കരുതെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ആശംസിച്ചു. നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കാൻ ഈ ദിവസത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം, ജയ്ഹിന്ദ് – പാർട്ടി ട്വീറ്റ് ചെയ്തു.

‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാധ്ര റിപ്പബ്ലിക് ദിനത്തിൽ ആശംസിച്ചത്.

English Summary: Republic is from you, it belongs to you: Rahul wishes people on R-Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com