ADVERTISEMENT

ന്യൂഡൽഹി∙ ചെങ്കോട്ടയിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരെ തടഞ്ഞ് നിർ‌ത്താൻ ശ്രമിച്ച പൊലീസുകാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ചെറുത്തുനിൽപ്പ് ഫലിക്കാതെ വന്നതോടെ ചെങ്കോട്ടയുടെ ഉയരുമുള്ള മതിലിൽ നിന്നും താഴേക്ക് ചാടുന്ന പൊലീസുകാരെയും കാണാം. ഒടുവിൽ ഗേറ്റ് തുറന്ന് പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് ഇരച്ചുകയറി. തടയാനുള്ള ശ്രമം ഫലിക്കാതെ വന്നതോടെ പൊലീസുകാർ പിൻമാറുകയായിരുന്നു. എഎൻഐയാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്കു വഴി മാറിയതിനു കാരണം ഡൽഹി പൊലീസാണെന്ന ആരോപണവുമായി കർഷക സംഘടനകൾ രംഗത്തെത്തി. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്നും സംഘടനകൾ പറഞ്ഞു. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും. സംഘർഷത്തിൽ ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.

English Summary: In Shocking Video, Delhi Cops Forced To Jump Off Wall To Escape Farmers At Red Fort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com