ADVERTISEMENT

പാലക്കാട് ∙ യുഡിഎഫ് വാഗ്ദാനം ചെയ്ത മലമ്പുഴ സീറ്റിൽ മത്സരിക്കാനില്ലെന്ന് ഭാരതീയ നാഷനൽ ജനതാദൾ. ശനിയാഴ്ച തൃശൂരിൽ കൂടിയ സംസ്ഥാനസമിതിയുടെ തീരുമാനം നേതൃത്വത്തെ അറിയിച്ചതായും സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ അറിയിച്ചു.

ഒരു ഘട്ടത്തിലും മലമ്പുഴ സീറ്റ് ചോദിച്ചിരുന്നില്ല. എലത്തൂർ സീറ്റ് പാർട്ടിക്ക് വാഗ്ദാനം ചെയ്തിരുന്നു. കൂടെ മലമ്പുഴയും നൽകാമെന്നു പറ‍ഞ്ഞു.എന്നാൽ എലത്തൂർ നിഷേധിച്ച ശേഷം മലമ്പുഴ ഏറ്റെടുക്കാൻ നിർദേശിച്ചത് അംഗീകരിക്കുന്നില്ല.

മണ്ഡലത്തിന്റെ വിജയ, പരാജയ ഘടകങ്ങൾ പരിഗണിച്ചല്ല മനം മാറ്റം. യുഡിഎഫ് വിജയത്തിനു വേണ്ടി രംഗത്തിനിറങ്ങുമെന്നും ജോൺ ജോൺ പറഞ്ഞു. മലമ്പുഴ സീറ്റ് ഭാരതീയ ജനതാ ദളിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് പുതുശ്ശേരിയിൽ കോൺഗ്രസ് കൺവൻഷൻ വിളിച്ചു ചേർത്ത് പ്രതിഷേധം അറിയിച്ചിരുന്നു.

English Summary: Bharatiya National Janata Dal on Malampuzha Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com