ADVERTISEMENT

കണ്ണൂര്‍ ∙ ഇരിക്കൂറിൽ സജീവ് ജോസഫിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിലെ കോൺഗ്രസിൽ കൂട്ടരാജി. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ എം.പി.മുരളി, ചന്ദ്രൻ തില്ലങ്കേരി, കെ.വി.ഫിലോമിന, വി.എൻ.ജയരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, കെപിസിസി അംഗങ്ങളായ തോമസ് വക്കത്താനം, എൻ.പി.ശ്രീധരൻ, ചാക്കോ പാലക്കലോടി എന്നിവർ രാജിവച്ചു.

21 ഡിസിസി ഭാരവാഹികളും 7 ബ്ലോക്ക് പ്രസിഡന്റുമാരും ഇരിക്കൂർ മണ്ഡലത്തിലെ എട്ടു മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. എ ഗ്രൂപ്പുകാരായ എം.പ്രദീപ്കുമാറിന്റെയും (പയ്യന്നൂർ) കെ.ബ്രിജേഷ്കുമാറിന്റെയും (കല്യാശ്ശേരി) പേരുകൾ സ്ഥാനാർഥി പട്ടികയിലുണ്ടെങ്കിലും ഇവർ മത്സരിക്കേണ്ടെന്നാണു ഗ്രൂപ്പ് തീരുമാനം. ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന ഒരു മണ്ഡലത്തിലും  പ്രചാരണ പ്രവർത്തനം നടത്തില്ലെന്നും നേതാക്കൾ പറഞ്ഞു. ശ്രീകണ്ഠാപുരത്ത് സജീവ് ജോസഫ് അനുകൂലിയെ എ ഗ്രൂപ്പുകാർ മർദിച്ചു.

ഇരിക്കൂറിലെ സ്ഥാനാർഥി നിർണയം പുനഃപരിശോധിക്കണമെന്നു കെ.സി.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വിജയസാധ്യത പരിഗണിക്കണം. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Protest against UDF candidate for Irikkur seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com