ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ഡീൻ കുര്യാക്കോസ് എംപി. 'വിവാദമായ 3 കാർഷിക ബില്ലുകൾ പിൻവലിച്ച കേന്ദ്രം അതിലടങ്ങിയിരുന്ന കരിനിയമങ്ങൾ ബജറ്റിലൂടെ പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്. കൃഷിക്കും കർഷകക്ഷേമത്തിനുമായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 1,06,428 കോടിയാണ്. ഇപ്പോൾ 1,05,710 കോടി ആയി കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ചു 718 കോടി രൂപയുടെ വ്യത്യാസം വന്നു. 

വിള ഇൻഷുറൻസ് പദ്ധതിയിൽ 15,989 കോടിയാണ് മുൻ വർഷം അനുവദിച്ചിരുന്നത്. ഇതിൽ നിന്നും 489 കോടി കുറച്ച് 15,500 കോടിയാണ് ഈ വർഷം അനുവദിച്ചത്. കാർഷിക വിപണികളിൽ ഇടപെടുന്നതിനായി 3,595 കോടി ഉണ്ടായിരുന്നത് 1500 കോടിയായി കുറഞ്ഞു. കാർഷിക നിയമങ്ങൾ മൂലം സർക്കാർ ലക്ഷ്യം വച്ചത് വിപണികളുടെ സ്വകാര്യവൽക്കരണവും സബ്സിഡികൾ നിർത്തലാക്കലും താങ്ങുവില സമ്പ്രദായം ഇല്ലാതാക്കലുമായിരുന്നു'- ഡീൻ ആരോപിച്ചു.

English Summary: This Budget will Destroy Agriculture Sector, says Dean Kuriakose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com