ADVERTISEMENT

കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് കണ്ണൂരിലെത്തി. വിമാനത്താവളത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ചുവപ്പ് ഷാൾ അണിയിച്ചു തോമസിനെ സ്വീകരിച്ചു. പാർട്ടി വിലക്ക് ലംഘിച്ചെത്തിയ തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വീകരണമാണു സിപിഎം ഒരുക്കിയത്.

kv-thomas-kannur
കെ.വി. തോമസ് മാധ്യമങ്ങളോട് സംസാരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയാണു തോമസ് സംസാരിച്ചത്. ‘പിണറായി വിജയൻ രാജ്യത്തെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്. പറഞ്ഞ വിഷയങ്ങളിൽ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. നാളത്തെ സെമിനാറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗം വച്ചാണ് തുടങ്ങുന്നത്. സിൽവർലൈൻ വികസന കാര്യത്തിൽ യോജിപ്പ് വേണം. ഗുണവും ദോഷവും തിരിച്ചറിഞ്ഞുവേണം വിയോജിക്കാൻ. നെടുമ്പാശ്ശേരി വിമാനത്താവള കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചാണ് പോയത്’– കെ.വി.തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

kv-thomas-at-kannur
കെ.വി.തോമസ്. ചിത്രം∙ ഇ.വി.ശ്രീകുമാർ

ചുവന്ന ഷാൾ സ്ഥിരമാക്കുമോ എന്ന ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്ന് തോമസ് മറുപടി നൽകി. പറയാനുള്ളത് പാർട്ടി കോൺഗ്രസ് വേദിയിൽ പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. ജയരാജനൊപ്പം വിമാനത്താവളത്തിനു പുറത്തെത്തിയ തോമസിനെ ഹർഷാരവത്തോടെയാണ് സിപിഎം പ്രവർത്തകർ സ്വീകരിച്ചത്.

kv
ചിത്രം∙ ഇ.വി.ശ്രീകുമാർ

English Summary: Congress leader reaches Kannur party congress seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com