ADVERTISEMENT

കണ്ണൂർ∙ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസുമായുള്ള സഹകരണം തള്ളാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കിടയിലും പൊതുലക്ഷ്യത്തിന് വേണ്ടി ഒന്നിക്കണമെന്ന് തരിഗാമി പറഞ്ഞു. ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ തടയുകയാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനോടുള്ള രാഷ്ട്രീയ സമീപനം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യവെയാണ് തരിഗാമി നിലപാട് വ്യക്തമാക്കിയത്.

English Summary: Mohammed Yousuf Tarigami on Congress cooperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com