ADVERTISEMENT

കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ.വി. തോമസ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്ന ഒട്ടേറെപ്പേർ കോൺഗ്രസിലുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ദിശാബോധം ഇല്ലാത്ത കെ.സി. വേണുഗോപാലൻമാരുടെ കൂട്ടായ്മയാണ് ഇപ്പോൾ ഹൈക്കമാൻഡ്. വർഗീയതയോട് സന്ധി ചെയ്യുന്ന നിലപാട് കോൺഗ്രസ് ഉപേക്ഷിക്കണമെന്നും ബേബി പറഞ്ഞു.

 

ദയനീയമാണ് കോൺഗ്രസിന്റെ അവസ്ഥ. ബിജെപിക്കെതിരായ പൊതുവേദിയിൽ പ്രസംഗിക്കാൻ ക്ഷണിക്കുന്നവർക്ക് ഫത്‌വ പുറപ്പെടുവിക്കുകയാണ്. കാര്യങ്ങൾ മനസിലാക്കാൻ പോലും കെപിസിസിയെ നയിക്കുന്നവർ ശ്രമിക്കുന്നില്ല.

 

കെ.വി.തോമസുമായി ഇതുവരെ  രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല. സിപിഎമ്മിനെ വിശ്വസിച്ചു വന്ന ഒരാളെയും നിരാശപ്പെടുത്തിയിട്ടില്ല. കെ.വി.തോമസും നിരാശപ്പെടേണ്ടി വരില്ല. ലോക്സഭാ തിരഞ്ഞടുപ്പു വരെയല്ല ബിജെപിക്കെതിരായ പോരാട്ടമെന്നും എം.എ. ബേബി പറഞ്ഞു.

 

English Summary: MA Baby on KV Thomas attending CPM Party Congress Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com