ADVERTISEMENT

കണ്ണൂർ ∙ കടുത്ത നടപടി വേണമെന്ന് എഐസിസിയോടു കെപിസിസി ആവശ്യപ്പെട്ടിരിക്കെ, കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് കെ.വി.തോമസ്. കോണ്‍ഗ്രസുകാരനായി തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, തനിക്ക് ഒരു വാക്കു മാത്രമെന്ന് കെ.വി.തോമസ് മറുപടി പറഞ്ഞു.

kv-thomas-1248-2
കണ്ണൂർ ഹോളി ട്രിനിറ്റി കത്തീ‍ഡ്രലിൽ കുരുത്തോല പ്രദക്ഷിണത്തിൽ കെ.വി. തോമസ്. ചിത്രം: ധനേഷ് അശോകൻ

താന്‍ എത്ര ശക്തനാണെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിലൂടെ മനസ്സിലായില്ലേ എന്നും അദ്ദേഹം ചോദിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത ശേഷം കണ്ണൂരില്‍ തുടരുന്ന കെ.വി.തോമസ് ബർണശേരി ഹോളി ട്രിനിറ്റി ചർച്ചിലെത്തി ഓശാന തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. അതേസമയം, തോമസിനെതിരെ കടുത്ത നടപടി എടുക്കണമെന്ന കെപിസിസി ശുപാർശ ഹൈക്കമാൻഡ് അച്ചടക്ക സമിതിക്കു വിട്ടേക്കും.

kv-thomas-1248-1
കണ്ണൂർ ബിഷപ് അലക്സ് വടക്കുന്തലയോടൊപ്പം കോൺഗ്രസ് നേതാവ് കെ.വി. തോമസ്. എത്തിയപ്പോൾ. ചിത്രം: ധനേഷ് അശോകൻ

എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അസാധാരണ സാഹചര്യമായതിനാൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ടു തീരുമാനം എടുക്കണമെന്ന വികാരവും ഉയരുന്നുണ്ട്.

Content Highlights: KV Thomas continue at Kannur after CPM seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com