‘പുട്ടിന്റെ ഷെഫ്’ ഉടമയായ കൂലിപ്പട്ടാളം, റഷ്യയുടെ പ്രതീക്ഷ; എന്താണ് വാഗ്നർ ഗ്രൂപ്പ്?
Mail This Article
×
വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളം, അതാണു വാഗ്നർ ഗ്രൂപ്പ്. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ അടുത്ത സുഹൃത്തും റഷ്യൻ ശതകോടീശ്വരനുമായ യെവ്‌ഗിനി പ്രിഗോഷിനാണു തലവൻ. ‘പുട്ടിന്റെ ഷെഫ്’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. നേരത്തേ ക്രെംലിനിലെ കേറ്ററിങ് ജോലികളുടെ ചുമതല ഇയാൾക്കായിരുന്നു. യുദ്ധമുഖത്തുള്ള യുക്രെയ്നിൽ മാത്രം വാഗ്നർ കൂലിപ്പട്ടാളം അരലക്ഷത്തോളം വരുമെന്നാണ് യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇവരിലേറെയും പരിചയസമ്പന്നരായ മുൻസൈനികരാണ്. 2015 മുതൽ വാഗ്നർ കൂലിപ്പട്ടാളം സിറിയയിലും സർക്കാർസേനയ്ക്കൊപ്പമുണ്ട്. എക്സ്പ്ലെയ്നർ വിഡിയോ കാണാം.
English Summary: What is Putin's Own Wagner Group? Explainer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.