ADVERTISEMENT

കോട്ടയം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്റെ മാതാപിതാക്കളെ നടനും മുൻ എംപിയുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു. മുട്ടുചിറയിലെ വസതിയിലെത്തിയ സുരേഷ് ഗോപി അരമണിക്കൂറോളം കുടുംബാംഗങ്ങളുമായി സംസാരിച്ചു.

ഡോ.വന്ദനയുടെ മരണം ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല. മനുഷ്യന്റെ മനോഘടനയെ മാറ്റുന്ന ഉല്‍പന്നങ്ങള്‍ക്കെതിരെ സമൂഹം കവചം ഒരുക്കണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

വന്ദനയെ കൊലപ്പെടുത്തിയ കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യവുമായി സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു. പ്രതി സന്ദീപ് 10 വർഷം ജയിലിൽ കിടന്ന് തിന്നുകൊഴുത്തിട്ടാകരുത് ഈ കേസിൽ വിധി വരുന്നതെന്നും അവർ ആവശ്യപ്പെട്ടു. പ്രതി ബോധമില്ലാതെയാണ് ഇങ്ങനെയൊരു കൃത്യം നടത്തിയതെന്ന പ്രചാരണം ശരിയല്ലെന്നും ഉദാഹരണ സഹിതം വന്ദനയുടെ സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി.

English Summary: Suresh Gopi visits Dr.Vandana's home

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com